Times Kerala

ഭാരത് മാതാ മന്ദിർ സ്ഥാപകന്‍ സ്വാമി സത്യമിത്രാനന്ദ സമാധിയായി

 
ഭാരത് മാതാ മന്ദിർ സ്ഥാപകന്‍ സ്വാമി സത്യമിത്രാനന്ദ സമാധിയായി

ന്യൂഡൽഹി:  ഹരിദ്വാറിലെ ഭാരത് മാതാ മന്ദിർ സ്ഥാപകനും മഹാമണ്ഡലേശ്വറും ഭാൻപുരാ ജ്യോതിർമഠത്തിലെ മുൻ ജഗദ്ഗുരു ശങ്കരാചാര്യരുമായ സ്വാമി സത്യമിത്രാനന്ദ (സത്‌മൃതാനന്ദ ഗിരി –87) സമാധിയായി. ഇന്നു ഹരിദ്വാറിൽ സമാധിയിരുത്തും. ശങ്കരാചാര്യ പദവി വഹിക്കുന്ന സ്വാമിമാർ വിദേശത്തു പോകുന്നതു വിലക്കിയിരുന്നതിനാൽ 1969 ൽ സ്വാമി സത്യമിത്രാനന്ദ ആ സ്ഥാനം ഉപേക്ഷിച്ചു.

65 രാഷ്ട്രങ്ങളിൽ പര്യടനം നടത്തുകയും ഒട്ടേറെ ആശ്രമങ്ങൾ സ്ഥാപിക്കുകയും ചെയ്തു. ദരിദ്രരെ സഹായിക്കാൻ ആരംഭിച്ച സമന്വയ സേവാ ഫൗണ്ടേഷന് ഇന്ത്യയിലും വിദേശത്തും നിരവധി ശാഖകളുണ്ട്. സനാതന ധർമ പ്രചാരണത്തിനും സാമൂഹിക പ്രവർത്തനങ്ങൾക്കും നൽകിയ സംഭാവനയ്ക്ക് 2015 ൽ സ്വാമി സത്യമിത്രാനന്ദയ്ക്ക് പദ്മഭൂഷൺ ബഹുമതി ലഭിച്ചു.

രാഷ്ട്രപതി റാം നാഥ് കോവിന്ദ്, ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർ അനുശോചിച്ചു.

Related Topics

Share this story