Times Kerala

മോ​റ​ട്ടോ​റി​യം കാ​ലാ​വ​ധി നീ​ട്ട​ല്‍: പാ​ർ​ല​മെ​ന്‍റി​നു മു​ന്നി​ൽ യു​ഡി​എ​ഫ് എം ​പി​മാ​രു​ടെ പ്ര​തി​ഷേ​ധം

 
മോ​റ​ട്ടോ​റി​യം കാ​ലാ​വ​ധി നീ​ട്ട​ല്‍: പാ​ർ​ല​മെ​ന്‍റി​നു മു​ന്നി​ൽ യു​ഡി​എ​ഫ് എം ​പി​മാ​രു​ടെ പ്ര​തി​ഷേ​ധം

ന്യൂ​ഡ​ൽ​ഹി: കാ​ർ​ഷി​ക വാ​യ്പ തി​രി​ച്ച​ട​വി​നു​ള്ള മോ​റ​ട്ടോ​റി​യം കാ​ലാ​വ​ധി നീ​ട്ട​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ കേ​ന്ദ്ര ഇ​ട​പെ​ട​ൽ തേ​ടി പാ​ർ​ല​മെ​ന്‍റി​നു മു​ന്നി​ൽ യു​ഡി​എ​ഫ് എം ​പി​മാ​രു​ടെ പ്ര​തി​ഷേ​ധം. എ​ന്നാ​ൽ, വ​യ​നാ​ട് എം​പി രാ​ഹു​ൽ ഗാ​ന്ധി​യും ശ​ശി ത​രൂ​രും സി​പി​എം എം​പി എ.​എം. ആ​രി​ഫും പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്തി​ല്ല.  ത​രൂ​ർ വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ലാ​ണ് എ​ത്താ​തി​രു​ന്ന​തെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം. കേ​ര​ള​ത്തി​ൽ ​നി​ന്നു​ള്ള മ​റ്റു യു​ഡി​എ​ഫ് എം​പി​മാ​ർ പ്ര​തി​ഷേ​ധ​ത്തി​നെ​ത്തി​യി​രു​ന്നു.

ക​ർ​ഷ​ക​രു​ടെ പ്ര​ശ്ന​ത്തി​നു മു​ൻ​ഗ​ണ​ന ന​ൽ​കി​യാ​യി​രി​ക്കും യു​ഡി​എ​ഫ് എം​പി​മാ​ർ ബ​ജ​റ്റ് ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കു​ക എ​ന്ന് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി ഈ ​വി​ഷ​യം ചൂ​ണ്ടി​ക്കാ​ട്ടി പ്ര​ധാ​ന​മ​ന്ത്രി​ക്കു ക​ത്തെ​ഴു​തി​യി​രു​ന്നു​വെ​ന്നു ബെ​ന്നി ബ​ഹ​നാ​ൻ പ​റ​ഞ്ഞു. പ്ര​തി​ഷേ​ധി​ക്കു​ന്ന വി​വ​രം രാ​ത്രി 10.54ന് ​കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷി​ന്‍റെ എ​സ്എം​എ​സ് വഴിയാ ണ് അറിഞ്ഞതെന്ന് ആ​രി​ഫ് പ​റ​ഞ്ഞു.

Related Topics

Share this story