Times Kerala

കോപ്പ അമേരിക്കയിൽ ബ്രസീൽ- അർജന്റീന സ്വപ്ന ഫൈനൽ; സെമിയിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ കൊളംബിയയെ തകർത്ത് അർജന്റീന

 
കോപ്പ അമേരിക്കയിൽ ബ്രസീൽ- അർജന്റീന സ്വപ്ന ഫൈനൽ; സെമിയിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ കൊളംബിയയെ തകർത്ത് അർജന്റീന

ആരാധകരെ ആവേശത്തിലാക്കി കോപ്പ അമേരിക്കയിൽ ബ്രസീൽ – അർജന്റീന സ്വപ്ന ഫൈനൽ പോരാട്ടത്തിന് കളമൊരുങ്ങി. ഇന്ന് നടന്ന സെമി ഫൈനൽ പോരാട്ടത്തിൽ കൊളംബിയയെ പെനാൽറ്റി ഷൂട്ടൗട്ടിൽ തകർത്താണ് അർജന്റീന ഫൈനലിൽ പ്രവേശിച്ചത്. രണ്ടാം സെമിയിൽ നിശ്ചിത സമയത്ത് ഓരോ ഗോൾ വീതം നേടി അർജന്റീനയും കൊളംബിയയും സമനിലയിലായിരുന്നു. മത്സരം തുടങ്ങി ഏഴാം മിനുട്ടിൽ മെസ്സിയുടെ പാസിൽ ലൗറ്റാരോ മാർട്ടിനസ് അർജന്റീനയെ മുന്നിലെത്തിച്ചു. പിന്നീട് മികച്ച പ്രകടനവുമായി കൊളംബിയ കളം നിറഞ്ഞുവെങ്കിലും ആദ്യ പകുതിയിൽ ഗോൾ നേടുവാനായില്ല. രണ്ടാം പകുതിയിൽ 61 ആം മിനുട്ടിൽ ലൂയിസ് ഡയസിന്റെ ഗോളിൽ കൊളംബിയ സമനില പിടിച്ചു.

പിന്നീട് ഗോളുകൾ ഒന്നും പിറക്കാതിരുന്നതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടു. പെനൽറ്റിയിൽ 3-2 നായിരുന്നു അർജന്റീനയുടെ ജയം. അർജന്റീനയുടെ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിന്റെ തകർപ്പൻ പ്രകടനമാണ് അർജന്റീനയ്ക്ക് വിജയം സമ്മാനിച്ചത്. അർജന്റീനയ്ക്കായി നായകൻ ലയണൽ മെസ്സി, ലിയാൻഡ്രോ പാരെഡെസ്, ലൗറ്റാരോ മാർട്ടിനസ് എന്നിവരുടെ കിക്ക്‌ ലക്ഷ്യം കണ്ടപ്പോൾ റോഡ്രിഗോ ഡി പോൾ എടുത്ത കിക്ക്‌ ഗോൾ പോസ്റ്റിനു മുകളിലൂടെ പുറത്തേയ്ക്ക് പോയി. കോപ്പ അമേരിക്കയിൽ ബ്രസീൽ- അർജന്റീന സ്വപ്ന ഫൈനൽ; സെമിയിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ കൊളംബിയയെ തകർത്ത് അർജന്റീനകൊളംബിയയുടെ ജുവാൻ ക്യൂവാഡ്രാഡോ മാർക്കോ, മിഗ്വെല്‍ ബോര്‍ജ എന്നിവർക്ക് മാത്രമേ ലക്ഷ്യം കാണാൻ സാധിച്ചുള്ളൂ. ഡേവിൻസൺ ഞ്ചെസ്, യെരി മിന, എഡ്വിന്‍ കാര്‍ഡോണ എന്നിവരെടുത്ത കിക്കുകൾ എമിലിയാനോ മാർട്ടിനെസ് തടഞ്ഞു. ഇന്നലെ കഴിഞ്ഞ മത്സരത്തിൽ പെറുവിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി ബ്രസീൽ ഫൈനലിൽ കടന്നിരുന്നു. ഇത്തവണത്തെ കോപ്പയിൽ ഒരു മത്സരത്തിലും പരാജയപ്പെടാതെയാണ് ബ്രസീലും അർജന്റീനയും ഫൈനൽ പോരാട്ടത്തിലെത്തുന്നത്. നിലവിലെ ചാമ്പ്യന്മാരായ ബ്രസീൽ തുടർച്ചയായ രണ്ടാം വട്ടമാണ് ഫൈനലിൽ പ്രവേശിച്ചിരിക്കുന്നത്. ബ്രസീലിലെ മാരക്കാന സ്റ്റേഡിയത്തിൽ ജൂലൈ 11 നാണ് ബ്രസീൽ- അർജന്റീന ക്ലാസിക് പോരാട്ടം നടക്കുക.

Related Topics

Share this story