Nature

കന്നിപ്രസംഗത്തിൽ കോൺഗ്രസിനെ കടന്നാക്രമിച്ച് മോദി

ന്യൂ​​ഡ​​ൽ​​ഹി: പ​​തി​​നേ​​ഴാം ലോ​​ക്സ​​ഭ​​യി​​ലെ ആ​​ദ്യ പ്ര​​സം​​ഗ​​ത്തി​​ൽ കോ​​ണ്‍ഗ്ര​​സി​​നെ​​തി​​രേ രാ​ഷ്‌​ട്രീ​യ​​മാ​​യി ആ​​ഞ്ഞ​​ടി​​ച്ച് പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി. അ​​ടി​​യ​​ന്ത​​രാ​​വ​​സ്ഥ പ്ര​​ഖ്യാ​​പി​​ച്ച് രാ​​ജ്യ​​ത്തെ ത​​ട​​വ​​റ​​യി​​ലാ​​ക്കു​​ക​​യാ​​ണ് കോ​​ണ്‍ഗ്ര​​സ് ചെ​​യ്ത​​ത്. ജ​​ന​​ങ്ങ​​ളി​​ൽ​ നി​​ന്ന് അ​​ക​​ന്നു വ​​ള​​രെ ഉ​​യ​​ര​​ത്തി​​ലാ​​ണ് കോ​​ണ്‍ഗ്ര​​സും നേ​​താ​​ക്ക​​ളു​​മെ​​ന്നും ഇ​​നി ഉ​​യ​​ര​​ങ്ങ​​ളി​​ലേ​​ക്കു പോ​​ക​​ട്ടെ​​യെ​​ന്നാ​​ണ് ആ​​ശം​​സി​ക്കു​ന്ന​തെ​ന്നും മോ​​ദി പ​​രി​​ഹ​​സി​​ച്ചു.

ലോ​​ക്സ​​ഭ​​യി​​ൽ ഇ​​ന്ന​​ലെ രാ​​ഷ്‌​ട്ര​പ​​തി​​യു​​ടെ പ്ര​​സം​ഗ​ത്തി​ന്മേ​ലു​ള്ള ന​​ന്ദി​​പ്ര​​മേ​​യ ച​​ർ​​ച്ച​​യ്ക്കു​​ള്ള മ​​റു​​പ​​ടി​​യി​​ലാ​​ണ് കോ​​ൺ​ഗ്ര​​സി​​നും നെ​​ഹ്റു കു​​ടും​​ബ​​ത്തി​​നു​മെ​തി​​രേ സോ​​ണി​​യയെ​യും രാ​​ഹു​​ലി​നെ​യും മു​​ന്നി​​ലി​​രു​​ത്തി മോ​​ദി വിമർശിച്ചത്. ഒ​​രു കു​​ടും​​ബ​​ത്തി​​ൽ ഉ​​ള്ള​​വ​​രെ മാ​​ത്ര​​മാ​​ണു കോ​​ണ്‍ഗ്ര​​സ് അം​​ഗീ​​ക​​രി​​ക്കു​​ക.

‘അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു രാജ്യത്തെ തടവറയാക്കിയതിന്റെ കളങ്കം കോൺഗ്രസിനു മായ്ച്ചുകളയാനാകില്ലെന്നു സോണിയ‌ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരെ സാക്ഷിയാക്കി മോദി പറഞ്ഞു.

2004 മു​​ത​​ൽ 2014 വ​​രെ അ​​ധി​​കാ​​ര​​ത്തി​​ലി​​രു​​ന്ന സ​​ർ​​ക്കാ​​ർ എ​​പ്പോ​​ഴെ​​ങ്കി​​ലും അ​​ട​​ൽ ബി​​ഹാ​​രി വാ​​ജ്പേ​​യി സ​​ർ​​ക്കാ​​രി​​ന്‍റെ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളെ പ്ര​​ശം​​സി​​ച്ചി​​ട്ടു​​ണ്ടോ​​യെ​​ന്ന് ഞാ​​ൻ വെ​​ല്ലു​​വി​​ളി​​ക്കു​​ക​​യാ​​ണ്. അ​​വ​​ർ ന​​ര​​സിം​​ഹ റാ​​വു​​വി​​ന്‍റെ ന​​ല്ല കാ​​ര്യ​​ങ്ങ​​ളെ​​ക്കു​​റി​​ച്ച് എ​​പ്പോ​​ഴെ​​ങ്കി​​ലും പ്ര​​സം​​ഗി​​ച്ചി​​ട്ടു​​ണ്ടോ. ലോ​​ക്സ​​ഭ​​യി​​ലെ ഇ​​ത്ത​​വ​​ണ​​ത്തെ ന​​ന്ദി​​പ്ര​​മേ​​യ ച​​ർ​​ച്ച​​യി​​ലെ പ്ര​​സം​​ഗ​​ങ്ങ​​ളി​​ൽ ഇ​​തേ ആ​​ൾ​​ക്കാ​​ർ മ​​ൻ​​മോ​​ഹ​​ൻ സിം​​ഗി​​നെ​​ക്കു​​റി​​ച്ചു പ​​റ​​ഞ്ഞി​​ല്ല. കു​​ടും​​ബ​​ത്തി​​നു പു​​റ​​ത്തു​​ള്ള ആ​​രെ​​യും അ​​വ​​ർ ഒ​​രി​​ക്ക​​ലും അം​​ഗീ​​ക​​രി​​ച്ചി​​ട്ടി​​ല്ല. പ്ര​​ണാ​​ബ് മു​​ഖ​​ർ​​ജി​​ക്ക് ഭാ​​ര​​ത​​ര​​ത്നം ന​​ൽ​​കി​​യ​​ത് ബി​​ജെ​​പി സ​​ർ​​ക്കാ​​രാ​​ണ്. ച​​രി​​ത്ര​​നേ​​താ​​ക്ക​​ളെ പോ​​ലും മ​​റ​​ന്ന പാ​​ർ​​ട്ടി​​യാ​​ണ് കോ​​ണ്‍ഗ്ര​​സ് മോ​​ദി ക​​ട​​ന്നാ​​ക്ര​​മി​​ച്ചു.

ഏറെ ഉയരത്തിൽ നിൽക്കുന്ന കോൺഗ്രസ് നേതാക്കളുടെ കാൽ മണ്ണിൽ തൊടുന്നില്ല. മണ്ണിൽ നിന്നു പിഴുതെറിയപ്പെട്ടവരാണു നിങ്ങൾ. മണ്ണിലുള്ളതിനെ നിങ്ങൾക്കു കാണാൻ പോലുമാകുന്നില്ല. കോൺഗ്രസുകാർ കൂടുതൽ ഉയരങ്ങളിലേക്കു പോകുന്നതിൽ എനിക്കു സന്തോഷമേയുള്ളൂ. കോൺഗ്രസിനെ പൊറുതിമുട്ടിയാണു 2014ൽ ജനം ബിജെപിയെ തിരഞ്ഞെടുത്തത്’ – മോദി പറഞ്ഞു.

രാഷ്‌ട്രപു​​രോ​​ഗ​​തി​​ക്കു ചി​​ല പേ​​രു​​ക​​ൾ മാ​​ത്ര​​മാ​​ണു സം​​ഭാ​​വ​​ന ചെ​​യ്ത​​തെ​​ന്നാ​​ണു ചി​​ല​​രു​​ടെ ചി​​ന്ത. അ​​ത്ത​​രം ചി​​ല പേ​​രു​​ക​​ൾ മാ​​ത്രം കേ​​ൾ​​ക്കാ​​നും മ​​റ്റു​​ള്ള​​വ​​രെ അ​​വ​​ഗ​​ണി​​ക്കാ​​നു​​മാ​​ണ് അ​​വ​​ർ ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​ത്. ഞ​​ങ്ങ​​ൾ വ്യ​​ത്യ​​സ്ഥ​​മാ​​യാ​​ണു ചി​​ന്തി​​ക്കു​​ന്ന​​ത്. ഓ​​രോ പൗ​​ര​​നും ഇ​​ന്ത്യ​​യു​​ടെ പു​​രോ​​ഗ​​തി​​ക്കാ​​യി പ്ര​​വ​​ർ​​ത്തി​​ച്ചു​​വെ​​ന്നാ​​ണു ഞ​​ങ്ങ​​ൾ​​ക്കു തോ​​ന്നു​​ന്ന​​ത് പ്ര​​ധാ​​ന​​മ​​ന്ത്രി പ​​റ​​ഞ്ഞു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.