Times Kerala

മക്കയിലേക്ക് ജൂണ്‍ 28 മുതല്‍ പ്രവേശന നിയന്ത്രണം

 
മക്കയിലേക്ക് ജൂണ്‍ 28 മുതല്‍ പ്രവേശന നിയന്ത്രണം

ഹജ്ജ് സീസൺ പ്രമാണിച്ച് വിദേശികൾക്ക് മക്കയിലേക്കുള്ള പ്രവേശനം ജൂണ്‍ 28 മുതല്‍ നിയന്ത്രണ വിധേയമാകും. ജൂൺ 28 വെള്ളിയാഴ്ച മുതൽ പ്രാവർത്തികമാകുന്ന പ്രവേശന നിയന്ത്രണം ആഗ സ്ത് 12 വരെ നീണ്ട് നിൽക്കും. മക്കയിലേക്കുള്ള പ്രവേശന വിലക്ക് നിലവിൽ വരുന്നതോടെ ചെക്ക് പൊയിൻ്റുകളിലും വഴികളിലുമെല്ലാം പരിശോധനകൾ ശക്തമാകും.

ഹജ്ജിനുള്ള പെർമിഷനോ, മക്കയിൽ ഇഷ്യു ചെയ്ത ഇഖാമയോ, ജവാസാത്തിൻ്റെ അംഗീകാരം ലഭിച്ച മക്കയിൽ തൊഴിലെടുക്കാ നുള്ള തൊഴിലുടമ നൽകുന്ന അനുമതി പത്രമോ ഉള്ള വിദേശികളെ മാത്രമേ ഈ കാലയളവിൽ മക്കയിലേക്ക് കടത്തി വിടുകയുള്ളൂ ,.

Related Topics

Share this story