Times Kerala

ഇന്ന് അടൂർ പങ്കജം – ചരമദിനം

 
ഇന്ന് അടൂർ പങ്കജം – ചരമദിനം

അന്തരിച്ച ഒരു മലയാളചലച്ചിത്രനാടക നടിയായിരുന്നു അടൂർ പങ്കജം (1925 – ജൂൺ 26 2010). കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ അടൂർ സ്വദേശിനിയായ പങ്കജം നാനൂറിലധികം ചിത്രങ്ങളിൽ സഹനടിയായും ഹാസ്യതാരമായും അഭിനയിച്ചിട്ടുണ്ട്. പ്രസിദ്ധ നടി അടൂർ ഭവാനി സഹോദരിയാണ്‌

അടൂർ പാറപ്പുറത്തെ കുഞ്ഞുരാമൻ പിള്ളയുടെയും കുഞ്ഞുകുഞ്ഞമ്മയുടെയും എട്ടുമക്കളിൽ രണ്ടാമത്തെ മകളായാണ്‌ പങ്കജം ജനിച്ചത്. 1929 വൃശ്ചികമാസം 5 നു് ജനിച്ചു. ദാമോദരൻ പോറ്റിയാണു് ഭർത്താവു്. മകൻ അജയൻ.

പന്ത്രണ്ടാമത്തെ വയസ്സിൽ മധുമാധുര്യം എന്ന നാടകത്തിലൂടെയാണ്‌ പങ്കജം നാടകവേദിയിലെത്തുന്നത്. പിന്നീട് രക്തബന്ധം, ഗ്രാമീണ ഗായകൻ, വിവാഹ വേദി തുടങ്ങിയ നാടകങ്ങളിലും അഭിനയിച്ചു. ആദ്യം അഭിനയിച്ചതു് പ്രേമലേഖ എന്ന ചിത്രത്തിലാണു്. റിലീസായ ആദ്യചിത്രം വിശപ്പിന്റെ വിളിയാണു്. ഉദയാചിത്രങ്ങളിലെ ഭാഗ്യനക്ഷത്രം എന്നാണു് പങ്കജവല്ലി അറിയപ്പെട്ടിരുന്നതു്.

ചെമ്മീൻ എന്ന ചിത്രത്തിലെ ചക്കി എന്ന വേഷമാണ്‌ പങ്കജത്തിന്റെ ചലച്ചിത്ര ജീവിതത്തിലെ പ്രധാന വേഷങ്ങളിലൊന്ന്. അവസാനം അഭിനയിച്ചതു് കുഞ്ഞിക്കൂനൻ എന്ന ചിത്രത്തിലാണു്.

പുരസ്കാരങ്ങൾ

ചെമ്മീൻ എന്ന ചിത്രത്തിലെ അഭിനയത്തിനു് സഹനടിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചു.  2008-ൽ കേരള സംഗീത നാടക അക്കാദമി നാടക രംഗത്തു നൽകിയ സം‌ഭാവനകളെ പരിഗണിച്ച പങ്കജത്തെ ആദരിച്ചു.

2010 ജൂൺ 26-നു് അടൂരിലെ വീട്ടിൽ വെച്ച് വാർദ്ധക്യസഹജമായ രോഗങ്ങളെത്തുടർന്ന് അന്തരിച്ചു.

Related Topics

Share this story