Times Kerala

പ്രിവിലേജ് ഇഖാമ ആസ്ഥാന മന്ദിരം ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ

 
പ്രിവിലേജ് ഇഖാമ ആസ്ഥാന മന്ദിരം ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ

റിയാദ്∙ സൗദിയിൽ സ്ഥിര താമസത്തിനായി അനുവദിക്കുന്ന പ്രിവിലേജ് ഇഖാമ ആസ്ഥാന മന്ദിരം ആഭ്യന്തര മന്ത്രാലയത്തിന് കീഴിലായിരിക്കും പ്രവർത്തിക്കുകയെന്നും ആവശ്യമെങ്കിൽ പുതിയ ശാഖകളോ ഓഫീസോ അനുവദിക്കുക സാമ്പത്തിക വികസന കാര്യ വിഭാഗവുമാകുമെന്ന് അധികൃതർ വ്യക്തമാക്കി.

പ്രിവിലേജ് ഇഖാമ കൈകാര്യം ചെയ്യു ന്നതിന് ആഭ്യന്തര മന്ത്രിയുടെ അധ്യക്ഷതയിൽ മറ്റു ഏഴ് വകുപ്പ് മന്ത്രിമാർ അടങ്ങുന്ന ഉന്നതാധികാര കമ്മിറ്റി നിലവിൽ വരും. സാമ്പത്തികാസൂത്രണം, ധനകാര്യം, വാണിജ്യ നിക്ഷേപകാര്യം, വിദേശകാര്യം, തൊഴിൽ സാമൂഹിക വികസനം, മാധ്യമം, ഹജ് ഉംറ എന്നീ വകുപ്പുകൾ സമിതിയിൽ ഉൾപ്പെടും.

Related Topics

Share this story