Times Kerala

‘സൂപ്പർമാൻ’ സംവിധായകൻ റിച്ചാര്‍ഡ് ഡോണര്‍ അന്തരിച്ചു

 
‘സൂപ്പർമാൻ’ സംവിധായകൻ റിച്ചാര്‍ഡ് ഡോണര്‍ അന്തരിച്ചു

ന്യൂയോർക്: വിഖ്യാത ഹോളിവുഡ് സംവിധായകൻ റിച്ചാര്‍ഡ് ഡോണര്‍ അന്തരിച്ചു. 91 വയസായിരുന്നു. വാര്‍ധക്യകാല സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ ഭാര്യയും ഭാര്യയും നിർമാതാവുമായ ലോറെൻ ഷ്യൂലര്‍ ആണ് മരണവാര്‍ത്ത അറിയിച്ചത്. 1960കളിൽ ടെലിവിഷൻ ഷോകളിലൂടെയാണ് റിച്ചാര്‍ഡ് ഡോണര്‍ സംവിധാന രംഗത്തെത്തിയത്. 1961ല്‍ പുറത്തിറങ്ങിയ എക്സ്- 15 എന്ന സിനിമയിലൂടെയാണ് സ്വതന്ത്ര സംവിധായകനാകുന്നത്. 1976ല്‍ പുറത്തിറങ്ങിയ ദ ഒമെൻ എന്ന സിനിമയിലൂടെ അദ്ദേഹം സിനിമ  മേഖലയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ചു. 1978ല്‍ പുറത്തിറങ്ങിയ സൂപ്പര്‍മാൻ എന്ന സിനിമ റിച്ചാര്‍ഡ് ഡോണറെ ആഗോളതലത്തിലും പ്രശസ്‍തനാക്കി. അക്കാദമി ഓഫ് സയൻസ് ഫിക്ഷൻ അടക്കം നിരവധി പുരസ്ക്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി.

Related Topics

Share this story