Times Kerala

പ്രമുഖ ടെലികോം കമ്പനികള്‍ക്ക് ഉപയോക്താക്കളെ കൂട്ടത്തോടെ നഷ്ടമായതായി റിപ്പോർട്ട്

 
പ്രമുഖ ടെലികോം കമ്പനികള്‍ക്ക് ഉപയോക്താക്കളെ കൂട്ടത്തോടെ നഷ്ടമായതായി റിപ്പോർട്ട്

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികള്‍ക്ക് ഉപയോക്താക്കളെ കൂട്ടത്തോടെ നഷ്ടമായതായി റിപ്പോർട്ട്. ട്രായിയുടെ ഏപ്രിൽ മാസത്തിലെ കണക്കുകൾ പ്രകാരം ഉപയോക്താക്കളെ പിടിച്ച് നിര്‍ത്താന്‍ സാധിച്ച രണ്ട് കമ്പനികള്‍ റിലയന്‍സ് ജിയോയും, സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഉള്ള ബിഎസ്എന്‍എല്ലും മാത്രമാണ്. .

ഏറ്റവും കൂടുതൽ വരിക്കാരുള്ള വോഡഫോൺ–ഐഡിയ കമ്പനികൾക്ക് എപ്രില്‍ മാസത്തില്‍ നഷ്ടമായത് 15.82 ലക്ഷം വരിക്കാരെയാണ്. എയർടെല്ലിന് ഇത് 32.89 ലക്ഷം വരിക്കാരെയും നഷ്ടമായി.

ഇൻ കമിങ് കോളുകൾ ലഭിക്കാൻ ചില ടെലികോം കമ്പനികൾ പ്രതിമാസ റീചാർജ് നിർബന്ധമാക്കിയിരുന്നു. ഇതോടെ ഇരട്ട സിം ഉള്ള പലരും റീചാര്‍ജ് ചെയ്യാതെ കണക്ഷന്‍ ഉപേക്ഷിച്ചതാണ് നഷ്ടത്തിന് കാരണമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Related Topics

Share this story