Times Kerala

വിംബിൾഡൺ; ക്വാർട്ടറിൽ കടന്ന് ജോക്കോവിച്ച്, ഫെഡറർ, ബാർട്ടി, സബലെങ്ക

 
വിംബിൾഡൺ; ക്വാർട്ടറിൽ കടന്ന് ജോക്കോവിച്ച്, ഫെഡറർ, ബാർട്ടി, സബലെങ്ക

വിംബിൾഡൺ ടെന്നീസ് പുരുഷ വിഭാഗം ക്വാർട്ടറിൽ കടന്ന് ലോക ഒന്നാം നമ്പർ താരം സെർബിയയുടെ നൊവാക് ജോക്കോവിച്ചും സ്വിസ് ഇതിഹാസ താരം റോജർ ഫെഡററും. ജോക്കോവിച്ചിന്റെ കരിയറിലെ അമ്പതാം ഗ്രാന്‍ സ്ലാം ക്വാര്‍ട്ടർ പ്രവേശനമാണ്. പ്രീക്വാർട്ടറിൽ ചിലി താരം ക്രിസ്റ്റിൻ ഗാരിനെ പരാജയപ്പെടുത്തിയാണ് ജോക്കോവിച്ച് ക്വാർട്ടറിൽ കടന്നത്. നേരിട്ടുള്ള സെറ്റുകളാക്കായിരുന്നു ജോക്കോവിച്ചിന്റെ ജയം. സ്കോർ: 6-2, 6-4, 6-2.

ഹംഗറി താരം മാർട്ടിൻ ഫുക്സോവിക്‌സാണ് ക്വാർട്ടറിൽ ജോക്കോവിച്ചിന്റെ എതിരാളി. ഇറ്റലിയുടെ ലോറെൻസോ സോനെഗൊയെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ഫെഡററിന്റെ ക്വാർട്ടർ പ്രവേശനം. സ്കോർ: 7-5, 6-4, 6-2.

ഇവരെ കൂടാതെ ഖച്ചനോവ്, ഷെപോവാലോവ്, ബെർട്ടിനി, ഫെലിക്സ് അഗർ എന്നിവരും ക്വാർട്ടറിൽ പ്രവേശിച്ചു. എന്നാൽ ജർമനിയുടെ അലക്സാണ്ടർ സ്വരേവ് നാലാം റൗണ്ടിൽ പുറത്തായി.

വനിതാ വിഭാഗത്തിൽ ലോക ഒന്നാം നമ്പർ താരം ഓസ്‌ട്രേലിയയുടെ ആഷ്‌ലി ബാർട്ടി ക്വാർട്ടറിൽ കടന്നു. ചെക്ക് താരം ബാർബോറ ക്രെസിക്കോവയെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ബാർട്ടിയുടെ ജയം. സ്കോർ: 7-5, 6-3.

ബലാറസ് താരമായ സബലേങ്ക എലേന റയ്ബാകിനയെ പരാജയപ്പെടുത്തി ക്വാർട്ടറിൽ കടന്നു. സ്കോർ: 3-6, 6-4,3-6. ഇവരെ കൂടാതെ വനിതാ വിഭാഗത്തിൽ കരോളിന പ്ലിസ്ക്കോവ, ഒൻസ് ജാബ്യുർ തുടങ്ങിയ താരങ്ങളും ക്വാർട്ടറിൽ പ്രവേശിച്ചു.

Related Topics

Share this story