Times Kerala

അമ്മ മക്കള്‍ മുന്നേറ്റ കഴകത്തില്‍ പ്രതിസന്ധി രൂക്ഷം; വെല്ലുവിളിക്കുന്ന ശെല്‍വന്റെ ശബ്ദ സന്ദേശം പുറത്ത്

 
അമ്മ മക്കള്‍ മുന്നേറ്റ കഴകത്തില്‍ പ്രതിസന്ധി രൂക്ഷം; വെല്ലുവിളിക്കുന്ന ശെല്‍വന്റെ ശബ്ദ സന്ദേശം പുറത്ത്

ചെന്നൈ:  തമിഴ്നാട്ടിലെ ടി.ടി.വി. ദിനകരന്റെ പാര്‍ട്ടിയായ അമ്മ മക്കള്‍ മുന്നേറ്റ കഴകത്തില്‍ കടുത്ത പ്രതിസന്ധി. പാര്‍ട്ടിയിലെ രണ്ടാമനായ പ്രചാരണ വിഭാഗം തലവന്‍ തങ്കതമിഴ് ശെല്‍വനെ പുറത്താക്കുമെന്ന് ടി.ടി.വി ദിനകരന്‍ വ്യക്തമാക്കി.  വെല്ലുവിളിക്കുന്ന ശെല്‍വന്റെ ശബ്ദ സന്ദേശം പുറത്തു വന്നതിനു പിന്നാലെയാണ് ദിനകരന്റെ പ്രതികരണം ജയലളിതയുടെ മരണത്തിനു ശേഷം തോഴി ശശികലയും മരുമകന്‍ ടി.ടി..വി. ദിനകരനും ചേർന്നാണ് അമ്മ മക്കൾ മുന്നേറ്റ കഴകം രൂപീകരിച്ചത്. പാർട്ടിക്കുള്ളിലെ പൊട്ടിത്തെറിയാണ് ഇപ്പോൾ ഫോണ്‍ വിളിയുടെ രൂപത്തില്‍ പുറത്തെത്തയിരിക്കുന്നത്.

പാര്‍ട്ടിയിലെ രണ്ടാമനായ തങ്കതമിഴ് ശെല്‍വനാണ് ടി.ടി.വി. ദിനകരനെ ഭീഷണിപ്പെടുത്തുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്കു ശേഷം ഇരുവരും തമ്മിലുള്ള അഭിപ്രായ ഭിന്നതയാണ് മറനീക്കി പുറത്ത് വന്നിരുന്നു. ഇതേ തുടർന്നാണ് ശെൽവനെ പുറത്താക്കുക എന്ന തീരുമാനത്തിലേക്ക് ദിനകരൻ എത്തിയത്.

Related Topics

Share this story