Times Kerala

കോപ്പ അമേരിക്ക സെമിയിൽ പെറുവിനെ പരാജയപ്പെടുത്തി കാനറികൾ ഫൈനലിൽ

 
കോപ്പ അമേരിക്ക സെമിയിൽ പെറുവിനെ പരാജയപ്പെടുത്തി കാനറികൾ ഫൈനലിൽ

കോപ്പ അമേരിക്ക ഫുട്ബോൾ ഫൈനലിൽ കടന്ന് ബ്രസീൽ. ഇന്ന് നടന്ന സെമിഫൈനൽ പോരാട്ടത്തിൽ പെറുവിനെ പരാജയപ്പെടുത്തിയാണ് നിലവിലെ ചാമ്പ്യന്മാരായ ബ്രസീലിന്റെ ഫൈനൽ പ്രവേശനം. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബ്രസീലിന്റെ ജയം. 35 ആം മിനുട്ടിൽ നായകൻ നെയ്മറിന്റെ പാസിൽ ലൂക്കാസ് പക്വേറ്റയാണ് ബ്രസീലിന്റെ വിജയഗോൾ നേടിയത്.

മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയത് ബ്രസീലായിരുന്നു. ഫിനിഷിങ്ങിലെ പിഴവുകളില്ലായിരുന്നെങ്കിൽ ബ്രസീലിന്റെ നിരവധി ഗോളുകൾ മത്സരത്തിൽ പിറന്നേനെ. നാളെ രാവിലെ 6.30ന് നടക്കുന്ന അർജന്റീന- കൊളംബിയ മത്സരത്തിലെ വിജയികളാണ് ഫൈനൽ പോരാട്ടത്തിൽ ബ്രസീൽ നേരിടുക. ബ്രസീൽ- അർജന്റീന ക്ലാസ്സിക്ക് പോരാട്ടം കാണാനാകുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ.

Related Topics

Share this story