Times Kerala

എംടിവി ഇന്ത്യ ഇനി വിഖ്യാത ഫുട്ബോൾ ലീഗിന്‍റെ എക്സ്ക്ലൂസീവ് ഹോം ആകും; വയാകോം 18 ലാലിഗയുമായി തന്ത്രപ്രധാന പങ്കാളിത്തം സൃഷ്ടിച്ചു

 
എംടിവി ഇന്ത്യ ഇനി വിഖ്യാത ഫുട്ബോൾ ലീഗിന്‍റെ എക്സ്ക്ലൂസീവ് ഹോം ആകും; വയാകോം 18 ലാലിഗയുമായി തന്ത്രപ്രധാന പങ്കാളിത്തം സൃഷ്ടിച്ചു

ഇന്ത്യയിലെ മുൻനിര മീഡിയാ സ്ഥാപനമായ വയാകോം 18 മീഡിയ, ഇന്ത്യക്കാർക്ക് വ്യത്യസ്തവും ഫ്രഷുമായ എന്‍റർടെയ്ൻമെന്‍റ് ലഭ്യമാക്കുന്നതിന് സ്വയം ചാലഞ്ച് ചെയ്യുകയും കാര്യക്ഷമത ഉയർത്തുകയും ചെയ്യുന്നത് തുടരുന്നു. വയാകോം 18-ന്‍റെ ഫ്ളാഗ്ഷിപ്പ് യൂത്ത് ബ്രാൻഡായ എംടിവി ഇപ്പോൾ ലാലിഗയുമായി ചേർന്ന് സ്പാനിഷ് ഫുട്ബോൾ ലീഗ് എക്സ്ക്ലൂസീവായി അടുത്ത 3 വർഷത്തേക്ക് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് എത്തിക്കുകയാണ്. ഇന്ത്യയിൽ എംടിവിയിലായിരിക്കും ലാലിഗ എക്സ്ക്ലൂസീവായി സംപ്രേഷണം ചെയ്യുന്നത്. ഇതോടൊപ്പം തിരഞ്ഞെടുത്ത ഏതാനും ദേശീയ, പ്രാദേശിക നെറ്റ്‌വർക്ക് ചാനലുകളിലും മത്സരം കാണാനാകും. വൂട്ട്, ജിയോ പ്ലാറ്റ്‌ഫോമുകളിൽ മത്സരങ്ങൾ ലൈവ് സ്ട്രീം ചെയ്യുകയും ചെയ്യാം.

ഇന്ത്യയിൽ ഫുട്ബോൾ പിന്തുടരുന്നവരുടെ എണ്ണം കഴിഞ്ഞ ദശാബ്ദത്തിൽ ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്, പ്രത്യേകിച്ചും യുവതി, യുവാക്കൾക്കിടയിൽ. നിലവിൽ 91-ാം സീസൺ നടന്നു കൊണ്ടിരിക്കുന്ന ലാലിഗ, ലോകത്തിൽ തന്നെ ഏറ്റവും അധികം ആളുകൾ പിന്തുടരുന്ന ലീഗുകളിൽ ഒന്നാണ്. അത്ലറ്റിക്കോ മാഡ്രിഡ്, റയൽ മാഡ്രിഡ്, എഫ്‌സി ബാർസലോണ തുടങ്ങിയ യൂറോപ്പിലെ ഏറ്റവും മികച്ച കളിക്കാരും ഫുട്ബോൾ ക്ലബ്ബുകളുമാണ് ഈ ലീഗിൽ മാറ്റുരയ്ക്കുന്നത്. ഇന്ത്യയിൽ യുവത്വത്തിന്‍റെ എന്‍റർടെയ്ൻമെന്‍റിനായുള്ള പ്രീമിയർ ഡെസ്റ്റിനേഷനാണ് എംടിവി. ഹൃദയത്തിൽ ചെറുപ്പം സൂക്ഷിക്കുന്നവരുമായും ചാനലിന് നല്ല ബന്ധം സൃഷ്ടിക്കാനായിട്ടുണ്ട്. ഇന്ത്യയിൽ നിലവിൽ ഫുട്ബോളിന് ലഭിക്കുന്ന സ്വീകാര്യത പരിഗണിക്കുമ്പോൾ ലാലിഗയുമായി ബന്ധപ്പെട്ട് ഏറ്റവും മികച്ച എന്‍റർടെയ്ൻമെന്‍റ് കാഴ്ച്ചക്കാർക്ക് ലഭ്യമാക്കുന്നതിനായി വയാകോം 18-നും എംടിവിയും സർവസജ്ജവും പ്രതിജ്ഞാബദ്ധവുമാണ്. ഇത് ഗെയിമിന് കൂടുതൽ ആരാധകരെ നേടിക്കൊടുക്കുമെന്ന കാര്യത്തിൽ സംശയമില്ല.എംടിവി ഇന്ത്യ ഇനി വിഖ്യാത ഫുട്ബോൾ ലീഗിന്‍റെ എക്സ്ക്ലൂസീവ് ഹോം ആകും; വയാകോം 18 ലാലിഗയുമായി തന്ത്രപ്രധാന പങ്കാളിത്തം സൃഷ്ടിച്ചു

വയാകോം 18-നുമായി (എംടിവി) സഹകരിക്കുന്നതിൽ ഞങ്ങൾക്ക് വലിയ ആകാംക്ഷയുണ്ട്. ഇന്ത്യയിൽ വർദ്ധിച്ചു വരുന്ന ഫുട്ബോൾ ആരാധകർക്കിടയിൽ ലാലിഗയ്ക്കുള്ള സ്വീകാര്യത വർദ്ധിപ്പിക്കാൻ ഇതിലൂടെ സാധിക്കും. ആഗോള തലത്തിൽ ഫുട്ബോളിനായി ഏറ്റവും ഉയർന്ന മാനദണ്ഡങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്, ഇന്ത്യയിൽ ഫുട്ബോളിന് മികച്ച മുന്നേറ്റം നടത്താൻ സാധിച്ചിട്ടുണ്ട് എന്നതിനാൽ കൂടുതൽ ആളുകളിലേക്ക് എത്തിച്ചേരാനും കൂടുതൽ യുവ കാഴ്ച്ചക്കാരുമായി ഇടപഴകാനും ഇത് വഴിയൊരുക്കുമെന്നതിൽ സംശയമില്ല” – ലാലിഗയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ, ഓസ്കർ മയോ പറഞ്ഞു.

എംടിവിയിൽ ഞങ്ങൾ മനസ്സിലാക്കിയൊരു കാര്യം ഇന്ത്യക്കാർക്കിടയിൽ ഫുട്ബോളിന് വലിയ പിന്തുണയുണ്ടെന്നാണ്. ലാലിഗ ലോകമെമ്പാടും ഒരു സാംസ്ക്കാരിക പ്രതിഭാസമാണ്. റൈസ് വേൾഡ്‌വൈഡ് ടീമിൽ നിന്നുള്ളവർ ഞങ്ങളെ ലാലിഗ ടീമുമായി പരിചയപ്പെടുത്തിയപ്പോൾ, ഞങ്ങൾക്ക് മനസ്സിലായത് ഈ പങ്കാളിത്തത്തിന് ഏറെ സ്വാഭാവികതകളുണ്ടെന്നതാണ് – ഇരുവരുടെയും വിഷൻ കോമണായിരുന്നു, വൈബുകൾ നല്ലതായിരുന്നു, പെട്ടെന്ന് തന്നെ കരാറിലേക്ക് എത്താനുമായി” – എംടിവിയുടെ യൂത്ത്, മ്യൂസിക്, ഇംഗ്ലീഷ് എന്‍റർടെയ്ൻമെന്‍റ്, ബിസിനസ്സ് ഹെഡ്, അൻഷുൽ അയിലവാദി പറഞ്ഞു.


2021 ഓഗസ്റ്റ് 13-നാണ് ലാലിഗ തുടങ്ങുന്നത്. ഇന്ത്യൻ കാഴ്ച്ചക്കാർക്കിടയിൽ ലീഗിന് റീച്ചും കൂടുതൽ ആരാധകരെയും ലഭ്യമാക്കുന്നതിന് വയാകോം 18 അവരുടെ എല്ലാ നെറ്റ്‌വർക്ക് ശേഷിയും ഉപയോഗിക്കും. വൻകിട മാർക്കറ്റിംഗ്, കമ്മ്യൂണിക്കേഷൻസ് ക്യാമ്പെയ്‌നിലൂടെ വയാകോം 18 ഫുട്ബോൾ ആരാധകരിലേക്ക് എത്തിച്ചേരും. ഇത് ഇന്ത്യയിൽ ലാലിഗയ്ക്ക് കൂടുതൽ റീച്ചും ആരാധകവൃന്ദത്തെയും നേടിക്കൊടുക്കും. എംടിവിയുടെ വിപുലമായ സോഷ്യൽ മീഡിയ, ഡിജിറ്റൽ സാന്നിദ്ധ്യം ലാലിഗയ്ക്ക് മൾട്ടി-പ്ലാറ്റ്‌ഫോമുകളിൽ എൻഗേജ്മെന്‍റ് ഉറപ്പാക്കുന്നു. ഇന്ത്യൻ വീടുകളിൽ ഉടനീളം ഫുട്ബോളിനെ അത്താഴ ചർച്ചയാക്കാനും എംടിവിയുടെയും വയാകോം 18-ന്‍റെയും കാഴ്ച്ചക്കാർക്കുള്ള ഓഫറിംഗ് കൂടുതൽ വിപുലമാക്കാനും ഇതിലൂടെ സാധിക്കും

Related Topics

Share this story