Times Kerala

കൊടും വേനൽ : ഉയർന്ന താപനില വാണിജ്യ സ്ഥാപനങ്ങളുടെ ഉൽപാദനക്ഷമതയെ പ്രതികൂലമായി ബാധിച്ചതായി റിപ്പോർട്ട്

 
കൊടും വേനൽ : ഉയർന്ന താപനില വാണിജ്യ സ്ഥാപനങ്ങളുടെ ഉൽപാദനക്ഷമതയെ പ്രതികൂലമായി ബാധിച്ചതായി റിപ്പോർട്ട്

കുവൈത്ത് : രാജ്യത്ത് വേനൽ ചൂട് വാണിജ്യ സ്ഥാപനങ്ങളുടെ ഉൽപാദനക്ഷമതയെ പ്രതികൂലമായി ബാധിച്ചതായി റിപ്പോർട്ട്. ഉയർന്ന താപനിലയിൽ പുറം ജോലികളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന കമ്പനികളെയാണ് അത്യുഷ്ണം സാരമായി ബാധിച്ചത്.

സൂര്യാതാപം, നിർജലീകരണം, പോലുള്ള അപകടങ്ങളിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിന് ജൂൺ ഒന്ന് മുതൽ ഉച്ച വിശ്രമ നിയമം നടപ്പാക്കിയിരുന്നു. ഇതോടൊപ്പം തൊഴിലാളികൾ അവധിയെടുക്കുന്ന പ്രവണത വർദ്ധിച്ചതും ഉത്പാദനക്ഷമതയെ ബാധിച്ചിട്ടുണ്ട്. ഉൽപാദനക്ഷമത കുറയുന്നതിന് പുറമെ വെള്ളം, വൈദ്യുതി ഉപഭോഗവും വർദ്ധിച്ചിട്ടുണ്ട് . അത്യുഷ്ണം മൂലമുള്ള മാനസിക സമ്മർദ്ദം തൊഴിലിടങ്ങളിൽ തർക്കങ്ങൾക്ക് കാരണമാവുന്നതായാണ് വിദഗ്ധരുടെ വിലയിരുത്തൽ.

. ജൂൺ ഒന്നുമുതൽ ആഗസ്റ്റ് 31 വരെ വൈകുന്നേരം അഞ്ചുമണി മുതൽ രാത്രി പത്തുമണി വരെയാക്കി ജോലി സമയം പുനഃക്രമീകരിക്കണം എന്നാണ് പാർലമെന്റിൽ കരട് നിർദേശം. ഈ കാലയളവിലാണ് രാജ്യത്തു ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്നത്. ഉച്ച നേരങ്ങളിൽ താപനില 50 ഡിഗ്രി സെൽഷ്യസിന് മുകളിൽ വരാറുണ്ട്. അതിനിടെ കടുത്ത ചൂടിനെ അവഗണിക്കരുതെന്നും സൂര്യാതാപവും നിർജ്ജലീകരണവും അവഗണിച്ചാൽ മരണത്തിന് വരെ സാധ്യതയുണ്ടെന്നും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകി.

Related Topics

Share this story