Times Kerala

വിചാരണയ്ക്കിടെ കോടതിയില്‍ വെടിവെപ്പ്‌; റഷ്യയില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു

 

മോസ്‌കോ: റഷ്യയുടെ തലസ്ഥാനമായ മോസ്‌കോയിലെ പ്രാദേശിക കോടതിയിലുണ്ടായ വെടിവെപ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കോടതിയിലെ സുരക്ഷാസേനയില്‍നിന്നു തോക്കുകള്‍ പിടിച്ചുവാങ്ങിയാണ് ആക്രമികള്‍ വെടിവച്ചതെന്നു വാര്‍ത്താ എജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 20 തവണ വെടിയുതിര്‍ത്തെന്നാണു റിപ്പോര്‍ട്ട്.

മോസ്‌കോയില്‍ ഒരു ഡസനിലസധികം മോട്ടോര്‍വാഹന ഡ്രൈവര്‍മാരെ കൊന്ന കേസിലെ വിചാരണ നടക്കുന്നതിനിടെയാണ് സംഭവം. ഒന്‍പതു പേരടങ്ങുന്ന സംഘമാണു കൊലപാതകങ്ങള്‍ നടത്തിയത്.

Related Topics

Share this story