Times Kerala

സാംസങിന്‍റെ ഫ്ളാഗ്ഷിപ്പ് റെഫ്രിജറേറ്റർ, ടിവി എന്നിവയ്ക്കായുള്ള ഓഗ്‌മന്‍റഡ് റിയാലിറ്റി ഡെമോയിലൂടെ യഥാർത്ഥ ഷോപ്പിംഗ് അനുഭവം വെർച്വലായി നേടൂ

 
സാംസങിന്‍റെ ഫ്ളാഗ്ഷിപ്പ് റെഫ്രിജറേറ്റർ, ടിവി എന്നിവയ്ക്കായുള്ള ഓഗ്‌മന്‍റഡ് റിയാലിറ്റി ഡെമോയിലൂടെ യഥാർത്ഥ ഷോപ്പിംഗ് അനുഭവം വെർച്വലായി നേടൂ

ഇന്ത്യയിലെ ഏറ്റവും വലുതും ഏറ്റവും വിശ്വാസ്യതയുള്ളതുമായ കൺസ്യൂമർ ഇലക്ട്രോണിക്സ് ബ്രാൻഡായ സാംസങ്, പുതിയ ഓഗ്‍മെന്‍റഡ് റിയാലിറ്റി (AR) ഉള്ള ലൈവ് ഡെമോയിലൂടെ സമ്പർക്കരഹിത ഓഫറിംഗ് കൂടുതൽ വിപുലമാക്കുന്നു. സാംസങിന്‍റെ ഫ്ളാഗ്ഷിപ്പ് റെഫ്രിജറേറ്റർ, ടിവി എന്നിവയ്ക്ക് വെർച്വൽ ലൈവ് ഡെമോ ആസ്വദിക്കാനും വീട്ടിലിരുന്നു തന്നെ ഉൽപ്പന്നങ്ങൾ പരിശോധിക്കാനും ഇനി ഉപഭോക്താക്കൾക്കാകും.

സാംസങിന്‍റെ ലൈഫ്‌സ്റ്റൈൽ ടിവിയായ ദ് സെരിഫ് ഉപഭോക്താക്കളുടെ ലീവിംഗ് റൂമിൽ AR ഡെമോയിലൂടെ വെച്ച് നോക്കാനോ അല്ലെങ്കിൽ ഏറ്റവും പുതിയ സ്പേസ്മാക്‌സ് ഫാമിലിഹബ് റെഫ്രിജറേറ്റർ അടുക്കളയിൽ വെച്ചാൽ എങ്ങനെയിരിക്കുമെന്നതിന്‍റെ 360 ഡിഗ്രി വ്യു കാണാനോ ഉപഭോക്താക്കൾക്കാകും. അതേസമയം തന്നെ ഉൽപ്പന്നങ്ങളുടെ വിശദമായ ഫീച്ചറുകൾ പരിശോധിക്കാനും ഡൈമെൻഷനുകൾ പരിശോധിക്കാനും, ഈ ഉൽപ്പന്നങ്ങൾ അവരുടെ സ്പേസിലും അവരുടെ വീടിന്‍റെ ഡെക്കോറിനും ചേരുന്നതാണോ എന്ന് ഒത്തുനോക്കാനും കഴിയും.സാംസങിന്‍റെ ഫ്ളാഗ്ഷിപ്പ് റെഫ്രിജറേറ്റർ, ടിവി എന്നിവയ്ക്കായുള്ള ഓഗ്‌മന്‍റഡ് റിയാലിറ്റി ഡെമോയിലൂടെ യഥാർത്ഥ ഷോപ്പിംഗ് അനുഭവം വെർച്വലായി നേടൂ

AR ഡെമോ ഉപഭോക്താക്കൾക്ക് സാംസങ് ഉൽപ്പന്നങ്ങൾ അടുത്തറിയാനും കണ്ടെത്താനും അവരുടെ വീട്ടിലിരുന്നു തന്നെ അവസരമൊരുക്കുന്നു, വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ തന്നെ വിവരങ്ങൾ അറിഞ്ഞുള്ള വാങ്ങൽ തീരുമാനങ്ങൾ എടുക്കാനുമാകും.

ദ് സെരിഫ് ലൈഫ്സ്റ്റൈൽ ടിവി, സ്പേസ്മാക്സ് ഫാമിലി ഹബ് റെഫ്രിജറേറ്ററുകൾ എന്നീ ഉൽപ്പന്നങ്ങൾക്കായാണ് സാംസങ് AR ഡെമോ അവതരിപ്പിച്ചിരിക്കുന്നത്. മറ്റ് ഉൽപ്പന്നങ്ങൾക്കായും ഉടൻ ഇത് അവതരിപ്പിക്കും.

 “ഉപഭോക്താക്കൾ വീട്ടിൽ കൂടുതൽ സമയം ചെലവഴിക്കുന്ന ഈ സമയത്ത്, കൂടുതൽ സ്മാർട്ടായ ലൈഫ്സ്റ്റൈൽ ഉൽപ്പന്നങ്ങൾക്കാണ് ആളുകൾ ആഗ്രഹിക്കുന്നത്. വീട്ടിലിരുന്ന് തന്നെ അവരുടെ പ്രിയപ്പെട്ട സാംസങ് ഉൽപ്പന്നങ്ങൾ അനുഭവിച്ചറിയാനും പുറത്തിറങ്ങാതെ തന്നെ ട്രാൻസാക്ഷനുകൾ ക്ലോസ് ചെയ്യാനും സാധിക്കും. പുതിയ AR ഡെമോ ഞങ്ങളുടെ ഉപഭോക്താക്കൾക്ക് കാര്യങ്ങൾ അറിഞ്ഞുള്ള തീരുമാനം എടുക്കാൻ ടെക്നോളജിയുടെ സഹായം ലഭ്യമാക്കുന്നു, അതും പരീക്ഷണാത്മകമായ രീതിയിൽ” – സാംസങ് ഇന്ത്യ, കൺസ്യൂമർ ഇലക്ട്രോണിക്സ് ബിസിനസ്, സീനിയർ വൈസ് പ്രസിഡന്‍റ്, രാജു പുല്ലൻ പറഞ്ഞു.

AR ഡെമോ എങ്ങനെ പ്രവർത്തിക്കുന്നു?

ഉൽപ്പന്നങ്ങൾ താൽപ്പര്യമുള്ളവർക്ക് സാംസങ് എക്സ്പീരിയൻസ് കൺസൽട്ടന്‍റുകൾ AR ഡെമോയിലേക്കുള്ള ലിങ്ക് പങ്കിടും. സാംസങിന്‍റെ ഫെയ്സ്ബുക്ക് പേജിൽ നിന്നും ഈ ലിങ്ക് ആക്സസ് ചെയ്യാം. ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ, AR ഡെമോ അവരുടെ സ്മാർട്ട്ഫോണിൽ സജീവമാകും. ഉപയോക്താവിന് വീട്ടിലിരുന്നു തന്നെ വീട്ടിലെവിടെയും ടെലിവിഷനോ റെഫ്രിജറേറ്ററോ വെച്ച് നോക്കാൻ കഴിയും. സ്മാർട്ട്ഫോൺ ക്യാമറയാണ് ഇതിനായി ഉപയോഗിക്കുന്നത്.

ക്യാമറ ഈ സ്പേസ് സ്കാൻ ചെയ്യുകയും ഉൽപ്പന്നം അവിടെ വെച്ച് നോക്കുകയും, ആ സ്ഥലത്ത് ഉൽപ്പന്നം എങ്ങനെ കാണപ്പെടുമെന്ന് ഉപഭോക്താവിന് കണ്ട് മനസ്സിലാക്കുകയും ചെയ്യാം. റെഫ്രിജറേറ്ററാണെങ്കിൽ ഉപയോക്താക്കൾക്ക് ഡോർ തുറന്ന് അകവശം കാണാനും ഉൽപ്പന്നം സമഗ്രമായി അനുഭവിച്ചറിയാനും സാധിക്കും.

വെർച്വൽ അനുഭവത്തിന് ശേഷം ഉപഭോക്താവിന് ‘കോൾ ബാക്ക് അഭ്യർത്ഥിക്കാനും’ ഉള്ള ഓപ്ഷനുണ്ട്. ഏറ്റവും അടുത്തുള്ള സാംസങ് റീട്ടെയിലറുമായി കണക്റ്റ് ചെയ്ത് വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ തന്നെ സാംസങ് ഉൽപ്പന്നങ്ങൾ വാങ്ങാനും സാധിക്കും.സാംസങിന്‍റെ ഫ്ളാഗ്ഷിപ്പ് റെഫ്രിജറേറ്റർ, ടിവി എന്നിവയ്ക്കായുള്ള ഓഗ്‌മന്‍റഡ് റിയാലിറ്റി ഡെമോയിലൂടെ യഥാർത്ഥ ഷോപ്പിംഗ് അനുഭവം വെർച്വലായി നേടൂ
AR ഡെമോകൾ ഇവിടെ പരിശോധിക്കാം:

സെരിഫ്: https://web2.avataar.me/samsungce/serifcta/index.html

സ്പേസ്മാക്സ് ഫാമിലി ഹബ് റെഫ്രിജറേറ്റർ™: https://web2.avataar.me/samsungce/spacemaxcta/index.html

Untact 2.0

 കഴിഞ്ഞ ഏതാനും ആഴ്ച്ചകളായി സാംസങ് നിരവധി സമ്പർക്കരഹിത ഓഫറിംഗുകൾ ഉപഭോക്താക്കൾക്കായി അവതരിപ്പിച്ചിട്ടുണ്ട്. സുരക്ഷിതമായ പരിതസ്ഥിതിയിൽ ഇരുന്നു കൊണ്ടു തന്നെ എളുപ്പത്തിൽ ഉൽപ്പന്നങ്ങൾ അനുഭവിച്ചറിയാനും അവ വാങ്ങാനും ഇതിലൂടെ ഉപഭോക്താക്കൾക്ക് സാധിക്കും.

 ഷോപ്പ് ബൈ അപ്പോയിൻമെന്‍റ്
ഈ ലിങ്കിലുള്ള https://www.samsungindiamarketing.com/Promotions/promo-of-the-month/. ഓൺലൈൻ ഫോം പൂരിപ്പിച്ച് ഉപഭോക്താക്കൾക്ക് ഇപ്പോൾ അവരുടെ ഏറ്റവും അടുത്തുള്ള റീട്ടെയിലർ ഷോപ്പിൽ അപ്പോയിൻമെന്‍റ് സജ്ജമാക്കാൻ കഴിയും. ഫോം പൂരിപ്പിച്ചു കഴിഞ്ഞാൽ സാംസങ് എക്സ്പീരിയൻസ് കൺസൽട്ടന്‍റ് ഉപഭോക്താക്കളെ ബന്ധപ്പെടുകയും സ്റ്റോർ സന്ദർശിക്കാനുള്ള അപ്പോയിൻമെന്‍റ് സജ്ജമാക്കാൻ സഹായിക്കും.

വീട്ടിൽ ലൈവ് വീഡിയോ ഡെമോ

സാംസങ് എക്സ്പീരിയൻസ് കൺസൾട്ടന്റുമാർ വീഡിയോ കോളിലൂടെ ഉൽപ്പന്ന ഡെമോ കാണിച്ചു തരികയും വീട്ടിലിരുന്നു തന്നെ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കാൻ അവരെ സഹായിക്കുകയും ചെയ്യും. ഉൽപ്പന്നം തിരഞ്ഞെടുത്ത ശേഷം, ഉപഭോക്താക്കൾക്ക് ഓൺലൈൻ പേയ്മെന്റ് നടത്തുകയും ഉൽപ്പന്നം അവരുടെ വീടുകളിലേക്ക് ഡെലിവറി നേടുകയും ചെയ്യാം.

നെയ്ബർഹുഡ് റീട്ടെയിൽ സ്റ്റോറുകളിൽ നിന്ന് നേരിട്ട് ഉൽപ്പന്നങ്ങൾ വാങ്ങാം

ലളിതമായ ഗൂഗിൾ തിരയലിലൂടെ ഉപഭോക്താക്കൾക്ക് ഇപ്പോൾ സാംസങ് ഉൽപ്പന്നങ്ങൾ വിൽക്കുന്ന, അവരുടെ അടുത്തുള്ള നെയ്ബർഹുഡ് റീട്ടെയിൽ സ്റ്റോറുകളുടെ വെബ്സൈറ്റുകൾ കണ്ടെത്താൻ കഴിയും.  ഡിജിറ്റൽ പേയ്മെന്റ് പ്ലാറ്റ്ഫോമായ ബെനോ വഴി ഈ വെബ് സൈറ്റുകളിലെ ഉൽപ്പന്നങ്ങൾക്കായി പണം അടയ്ക്കാൻ തിരഞ്ഞെടുക്കാനുമാകും.

Related Topics

Share this story