Times Kerala

എവിടെയുടെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു

 
എവിടെയുടെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു

കെ കെ രാജീവ് സംവിധാനം ചെയ്യുന്ന പുതിയ മലയാളം ചിത്രമാണ് എവിടെ. ചിത്രത്തിന്റെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു . സുരാജ് വെഞ്ഞാറമൂടിന്റെ ക്യാരക്ടർ പോസ്റ്ററാണ് പുറത്തുവിട്ടതു. ചിത്രത്തിൽ സതീശൻ എന്ന കഥാപാത്രമായി സുരാജ് എത്തുന്നു.ബോബി -സഞ്ജയ് കഥ എഴുതിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് കൃഷ്‌ണൻ സി ആണ്. ചിത്രത്തിൽ സുരാജ്, ആശ ശരത്, പ്രേം പ്രകാശ്,മനോജ് കെ ജയൻ, ബൈജു, ഷെബിന്‍ ബെന്‍സണ്‍, അനശ്വര രാജൻ എന്നിവരാണ് പ്രധാന താരങ്ങൾ.

ഉയരെ എന്ന ചിത്രത്തിന് ശേഷം ബോബി സഞ്ജയ് ഒന്നിക്കുന്ന ചിത്രമാണ് എവിടെ. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് നൗഷാദ് ഷെരീഫാണ്. ഔസേപ്പച്ചൻ ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നു.

Related Topics

Share this story