Times Kerala

പുരസ്‌ക്കാര നിറവിൽ എടക്കര പഞ്ചായത്ത്

 
പുരസ്‌ക്കാര നിറവിൽ എടക്കര പഞ്ചായത്ത്

മലപ്പുറം :  പുരസ്‌ക്കാര നിറവിൽ എടക്കര പഞ്ചായത്ത്. ആരോഗ്യ മേഘലയിലെ പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാറിന്റെ ആർദ്ര കേരള പുരസ്ക്കാരം എടക്കര പഞ്ചയത്തിന് ലഭിച്ചു. തുടർച്ചയായി മൂന്നാം തവണയാണ് സംസ്ഥാന സർക്കാരിന്റെ ആരോഗ്യ ആർദ്ര കേരള പുരസ്ക്കാരം എടക്കര ഗ്രാമപഞ്ചായത്തിന് ലഭിക്കുന്നത്.

ആരോഗ്യ ശുചിത്വ മേഖലയിൽ മികച്ച പ്രവർത്തനത്തിനാണ് പുരസ്ക്കാരം. 5 ലക്ഷം രൂപയാണ് സമ്മാനതുക. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ തദ്ധേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൈതീനിൽ പുരസ്ക്കാരം വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ആലീസ് അമ്പാട്ട്, വൈസ് പ്രസിഡൻറ് കബീർപനോളി, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പെയ്സൺ ആയിഷ കുട്ടി, മെമ്പർമാരായ ഹുസൈൻ P എം കെ ചന്ദ്രൻ ,ഡോ :എ എം കബീർ എന്നിവർ ചേർന്ന് മന്ത്രിയിൽ നിന്നും 5 ലക്ഷം രൂപയും ട്രോഫിയും പ്രശസ്തി പത്രവും ഏറ്റുവാങ്ങി. പഞ്ചായത്ത് കോർഡിനേറ്റർമാരായ അനീഷ്, ശ്രീജിത്ത് പങ്കടുത്തു

Related Topics

Share this story