Times Kerala

വീണ്ടും ചരിത്രം കുറിച്ച്‌ ചൈന! ആദ്യത്തെ ബഹിരാകാശ നടത്തം നടത്തി ചൈനയുടെ പുതിയ ബഹിരാകാശ നിലയത്തിലെ യാത്രികര്‍

 
വീണ്ടും ചരിത്രം കുറിച്ച്‌ ചൈന! ആദ്യത്തെ ബഹിരാകാശ നടത്തം നടത്തി ചൈനയുടെ പുതിയ ബഹിരാകാശ നിലയത്തിലെ യാത്രികര്‍

ബെയ്​ജിങ്​: രണ്ടാംതവണയും ബഹിരാകാശ നടത്തം യാഥാർഥ്യമാക്കി ചരിത്രം കുറിച്ച്​ ചൈന. ലിയു ബോമിങ്, ടാങ് ഹോംഗ്‌ബോ എന്നിവരാണ് പുതിയ ബഹിരാകാശ കേന്ദ്രത്തിന് പുറത്ത് നടന്നത്.ഈ സമയം ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മൂന്നാമത്തെ യാത്രികനായ ലീ ഹെഷെങ് സ്റ്റേഷനുള്ളില്‍ തന്നെ കഴിയുകയായിരുന്നു. പരിക്രമണ സ്റ്റേഷന് പുറത്ത് 15 മീറ്റര്‍ (50 അടി) നീളമുള്ള റോബോട്ടിക് ഭുജം സ്​ഥാപിക്കൽ, അത്യാധുനിക ബഹിരാകാശ വസ്ത്രത്തിന്റെ പരീക്ഷണം എന്നിവയും ഇവര്‍ ബഹിരാകാശ നടത്തത്തിനിടെ നിര്‍വഹിച്ചതായി ചൈനീസ് വൃത്തങ്ങൾ അറിയിച്ചു. ആദ്യമായാണ്​ ചൈനീസ്​ ബഹിരാകാശ സംഘം ബഹിരാകാശ നിലയത്തിനു പുറത്ത്​ നടക്കുന്നത്​ എന്ന പ്രത്യേകതയുമുണ്ട്​ ഇക്കുറി​. ജൂണ്‍ 17നാണ് മൂന്ന് ബഹിരാകാശ യാത്രികരും സ്‌പേസ് സ്റ്റേഷനിലെത്തിയത്. 2008ലായിരുന്നു ആദ്യമായി ബഹിരാകാശ ത്ത്​ നടന്ന്​ ചൈനീസ്​ ബഹിരാകാശ ശാസ്​ത്രജ്ഞർ ചരിത്രം കുറിച്ചത്​. അന്ന്​ ബഹിരാകാശ നിലയത്തിനകത്താണ്​ സംഘം നടന്നത്​.

Related Topics

Share this story