Times Kerala

വിംബിൾഡൺ; നാലാം റൗണ്ട് പോരാട്ടത്തിനായി ജോക്കോവിച്ച്, ഫെഡറർ, സ്വരേവ്, മെദ്വദേവ് ഇന്നിറങ്ങും

 
വിംബിൾഡൺ; നാലാം റൗണ്ട് പോരാട്ടത്തിനായി ജോക്കോവിച്ച്, ഫെഡറർ, സ്വരേവ്, മെദ്വദേവ് ഇന്നിറങ്ങും

വിംബിൾഡൺ ടെന്നീസ് ടൂർണമെന്റ് ക്വാർട്ടർ ഫൈനലിസ്റ്റുകൾക്കായുള്ള പോരാട്ടത്തിനായി നാലാം റൗണ്ടിൽ താരങ്ങൾ ഇന്നിറങ്ങും. നാലാം റൗണ്ടിൽ ലോക ഒന്നാം നമ്പർ താരം സെർബിയയുടെ നൊവാക് ജോക്കോവിച്ച് ചിലിയുടെ ക്രിസ്റ്റിൻ ഗാരിനെ നേരിടും. ഫ്രഞ്ച് ഓപ്പൺ കിരീടത്തിനു പിന്നാലെ വിംബിൾഡൺ കിരീടം ലക്ഷ്യമിട്ടാണ് ജോക്കോവിച്ച് എത്തിയിരിക്കുന്നത്.

സ്വിസ് ഇതിഹാസ താരം മുൻ ചാമ്പ്യൻ റോജർ ഫെഡറർ ഇറ്റലിയുടെ ലോറെൻസോ സോനെഗോയെ നേരിടും. ഒൻപതാം കിരീടം ലക്ഷ്യമിട്ടാണ് ഫെഡറർ ടൂർണമെന്റിനെത്തിയിരിക്കുന്നത്. മറ്റൊരു മത്സരത്തിൽ ജർമൻ താരം അലക്സാണ്ടർ സ്വരേവ് കാനേഡിയൻ താരം ഫെലിക്സ് ഓഗർ ആലിയാസിമിനെയും റഷ്യയുടെ ഡാനിയൽ മെദ്വദേവ് പോളണ്ടിന്റെ ഹുബെർട് ഹുർക്കസിനേയും നേരിടും. ഇവരെ കൂടാതെ മറ്റെയോ ബേറെറ്റിനി, റോബർട്ടോ ബോറ്റിസ്റ്റ അഗട്ട് തുടങ്ങിയവരും ഇന്നിറങ്ങും. വനിതാ വിഭാഗം നാലാം റൗണ്ടിൽ ഇന്ന് എലേന റിബാകിന ആര്യനാ സാബലെങ്കയെയും, കരോലിന പ്ലിസ്ക്കോവ സംസോനോവയെയും ആഷ്‌ലി ബർട്ടി ബാർബോറ ക്രെസികോവയെയും കോകോ ഗൗഫ് ആൻജലിക്യു കെർബെറിനെയും നേരിടും.

Related Topics

Share this story