Times Kerala

ബലാല്‍സംഗ – കൊലപാതക കേസുകൾ : ഗുര്‍മീതിന് പരോളിന് അവകാശമുണ്ടെന്ന് ഹരിയാന മന്ത്രി

 
ബലാല്‍സംഗ – കൊലപാതക കേസുകൾ : ഗുര്‍മീതിന് പരോളിന് അവകാശമുണ്ടെന്ന് ഹരിയാന മന്ത്രി

ന്യൂഡൽഹി: ബലാല്‍സംഗം, കൊലപാതകമടക്കമുള്ള കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ആള്‍ദൈവം ഗുര്‍മീത് രാം റഹിം സിങ്ങിന് പരോള്‍ അനുവദിക്കാനൊരുങ്ങി ഹരിയാന സര്‍ക്കാര്‍. ശിക്ഷിക്കപ്പെട്ട എല്ലാ കുറ്റവാളികള്‍ക്കും അവകാശങ്ങളുണ്ടെന്നാണ് മന്ത്രി കെ എല്‍ പന്‍വര്‍ അഭിപ്രായപ്പെട്ടത്.

“നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണ്. മാത്രമല്ല അദ്ദേഹത്തിന് പരോളിന് അപേക്ഷിക്കാനുള്ള എല്ലാവിധ അവകാശവുമുണ്ട്. അയാള്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. നമ്മളത് കമ്മീഷണര്‍ക്ക് ഫോര്‍വേഡും ചെയ്തു, റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലേ തുടര്‍ നടപടികള്‍ സാധ്യമാവൂ”, മന്ത്രി പറഞ്ഞു.

ഗുര്‍മീതിന്റെ പരോള്‍ അപേക്ഷ ജയില്‍ സൂപ്രണ്ട് ശരിവെച്ചിരുന്നു. ജയില്‍ നിയമങ്ങളൊന്നും ഇതുവരെ ലംഘിക്കാത്തയാളാണ് ഗുര്‍മീതെന്നും ഇയാള്‍ കൊടും കുറ്റവാളിയല്ലെന്നുമായിരുന്നു സൂപ്രണ്ടിന്റെ മൊഴി .
നിരവധി കേസുകളിൽ 20 വര്‍ഷത്തെ തടവുശിക്ഷയാണ് ഗുര്‍മീതിന് കോടതി വിധിച്ചത്. അതില്‍ ഒരു വര്‍ഷം മാത്രമാണ് പൂര്‍ത്തിയായത് .

Related Topics

Share this story