Times Kerala

മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് ഐപിഎസ് ബിജെപിയിലേക്ക്

 
മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് ഐപിഎസ് ബിജെപിയിലേക്ക്

കൊച്ചി : മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് ഐപിഎസ് ബിജെപിയിലേക്ക് ചേരുമെന്ന് റിപ്പോർട്ടുകൾ . ഡൽഹിയിൽ ബിജെപി ദേശീയ നേതൃത്വവുമായി ഇതുസംബന്ധിച്ച് ചർച്ചകൾ നടത്തി . നിലവിൽ കാത്തിരിക്കാനുള്ള നിർദ്ദേശമാണ് ബിജെപി നേതൃത്വം ജേക്കബ് തോമസിന് നൽകിയിരിക്കുന്നത് .

ബിജെപി ദേശീയ സഹസംഘടന സെക്രട്ടറി ബി എൽ സന്തോഷുമായാണ് ജേക്കബ് തോമസ് ചർച്ച നടത്തിയത്. കേരളത്തിൽ നിന്നുള്ള മുതിർന്ന ആർഎസ്എസ് നേതാവിനൊപ്പമായിരുന്നു കൂടിക്കാഴ്ച. ബിജെപിയിൽ ചേരാനുള്ള താൽപര്യം പാർട്ടി ദേശീയ നേതൃത്വത്തെ ജേക്കബ് തോമസ് ബോധ്യപ്പെടുത്തി . എന്നാൽ നിലവിൽ കാത്തിരിക്കാനുള്ള നിർദ്ദേശമാണ് ബിജെപി നേതൃത്വത്തിൽ നിന്നും ജേക്കബ് തോമസിന് കിട്ടിയത്. അനുകൂല സാഹചര്യം വരുമ്പോൾ ഔദ്യോഗികമായി അംഗത്വം സ്വീകരിക്കാനാണ് നിർദേശത്തിൽ പറയുന്നത് .

Related Topics

Share this story