Times Kerala

ബദാം മില്‍ക്ക് ശീലമാക്കിയാൽ ആരോഗ്യം പിന്നാലെ

 
ബദാം മില്‍ക്ക് ശീലമാക്കിയാൽ ആരോഗ്യം പിന്നാലെ

രുചിയില്‍ മാത്രമല്ല ആരോഗ്യകാര്യത്തിലും മുന്നിലാണ് ബദാം മില്‍ക്ക് എന്ന് അറിയാമോ. ആവശ്യമെങ്കില്‍ നിങ്ങളുടെ ഡയറ്റില്‍ സ്ഥിരമായി ഉള്‍പ്പെടുത്താനും കഴിയുന്ന ഒന്നാണ് ബദാം മില്‍ക്ക്. എന്തൊക്കെയാണ് ബദാം മില്‍ക്കിന്‍റെ തെരഞ്ഞെടുത്ത അഞ്ച് ഗുണങ്ങള്‍ എന്ന് അറിയാം.

വളരെ കുറവ് കലോറിയെ ബദാം മില്‍ക്കില്‍ ഉള്ളൂ. പാലിനെക്കാള്‍ വളരെ കുറവുമാണിത്. അതുകൊണ്ട് തന്നെ നിങ്ങള്‍ കലോറി കുറയ്ക്കുന്ന ഒരു ഡയറ്റാണ് പിന്തുടരുന്നതെങ്കില്‍ തീര്‍ച്ചയായും ബദാം മില്‍ക്ക് നിങ്ങള്‍ക്ക് ഇണങ്ങും. കാഴ്‍ച്ച, ഹൃദയം എന്നിങ്ങനെ പ്രധാനപ്പെട്ട അവയവങ്ങള്‍ക്ക് അവശ്യ വൈറ്റമിന്‍ ആയ വൈറ്റമിന്‍ ഇ ധാരാളമായി ബദാം മില്‍ക്കില്‍ അടങ്ങിയിട്ടുണ്ട്. പശുവിന്‍ പാലില്‍ ഈ ഘടകങ്ങള്‍ കണ്ടെത്താനാകില്ല. പ്രോട്ടീന്‍, കൊഴുപ്പ് ഘടകങ്ങള്‍ പശുവിന്‍ പാലിനെക്കാള്‍ കുറവുമാണ്.

വളരെ കുറഞ്ഞ അളവില്‍ മാത്രമേ ബദാം മില്‍ക്കില്‍ പഞ്ചസാര അടങ്ങിയിട്ടുള്ളൂ. പ്രമേഹ രോഗികള്‍ക്ക് പശുവിന്‍ പാലിനെക്കാള്‍ വളരെ കുറഞ്ഞ അളവില്‍ മാത്രം പഞ്ചസാര ശരീരത്തില്‍ എത്താന്‍ ഇത് സഹായിക്കും. കാഴ്‍ച്ച, ഹൃദയം എന്നിങ്ങനെ പ്രധാനപ്പെട്ട അവയവങ്ങള്‍ക്ക് അവശ്യ വൈറ്റമിന്‍ ആയ വൈറ്റമിന്‍ ഇ ധാരാളമായി ബദാം മില്‍ക്കില്‍ അടങ്ങിയിട്ടുണ്ട്. പശുവിന്‍ പാലില്‍ ഈ ഘടകങ്ങള്‍ കണ്ടെത്താനാകില്ല. പ്രോട്ടീന്‍, കൊഴുപ്പ് ഘടകങ്ങള്‍ പശുവിന്‍ പാലിനെക്കാള്‍ കുറവുമാണ്.

ബദാം ഉള്‍പ്പെടെയുള്ള പരിപ്പുകള്‍ പൊതുവെ ഹൃദയരോഗങ്ങളെ ചെറുക്കാന്‍ ഉത്തമമാണ്. വൈറ്റമിന്‍ ഇ, നല്ല കൊഴുപ്പുകള്‍ എന്നിവയാണ് ഇതിന് കാരണം. 66 ഗ്രാം ബദാം മില്‍ക്ക് ദിവസവും കുടിക്കുന്നത് രക്തത്തിലെ അനാവശ്യ കൊഴുപ്പുകള്‍ ഒഴിവാക്കാന്‍ സഹായിക്കുമെന്നാണ് ഒരു പഠനത്തില്‍ തെളിഞ്ഞത്.

Related Topics

Share this story