Times Kerala

മന്ത്രിയുടെ പ്രഖ്യാപനം പാഴായി ; പാലക്കാട് മെഡിക്കൽ കോളേജിന് അധികസീറ്റ് അനുവദിച്ചില്ല

 
മന്ത്രിയുടെ പ്രഖ്യാപനം പാഴായി ; പാലക്കാട് മെഡിക്കൽ കോളേജിന് അധികസീറ്റ് അനുവദിച്ചില്ല

പാലക്കാട് :   വകുപ്പു മന്ത്രി എ കെ ബാലന്റെ പ്രഖ്യാപനം പാഴായി .പാലക്കാട് മെഡിക്കൽ കോളേജിന് അധികസീറ്റ് അനുവദിച്ചില്ല.  രാജ്യത്ത് പട്ടികജാതി വികസന വകുപ്പിനു കീഴിൽ ഉള്ള ഏക മെഡിക്കൽ കോളേജാണ് പാലക്കാട്ടേത്. ആരോഗ്യ വകുപ്പിന് കീഴിലാണ് 7 ഗവൺമെൻറ് മെഡിക്കൽ കോളേജുകൾ. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്കായി എംബിബിഎസിന് 10 ശതമാനം അധിക സീറ്റ് അനുവദിച്ചപ്പോൾ പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള പാലക്കാട് മെഡിക്കൽ കോളേജ് ആണ് പട്ടിക പുറത്തായത്.

ഗവൺമെൻറ് മെഡിക്കൽ കോളേജിലെ അധിക സീറ്റ് ലഭിക്കാത്തതിനെ കാരണം സർക്കാരും പട്ടിക ജാതി വികസന വകുപ്പും പരിശോധിച്ചു തുടങ്ങി സംസ്ഥാനത്തെ മറ്റ് എല്ലാ മെഡിക്കൽ കോളേജ് ആരോഗ്യ വകുപ്പിനു കീഴിലാണ്. പാലക്കാട് മെഡിക്കൽ കോളേജിൽ 25 സീറ്റ് അധികമായി അനുവദിക്കണമെന്ന അപേക്ഷ നൽകിയിരുന്നു. ഇതനുസരിച്ച് ഇത്തവണ കോളേജിന് 125 സീറ്റ് ലഭിക്കുമെന്നായിരുന്നു പ്രചരണങ്ങൾ .കോളേജിന് ഈയിടെ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ സ്ഥിര അംഗീകാരം ലഭിച്ചിരുന്നു. പട്ടികജാതി വികസന വകുപ്പിന്റെ പിടിപ്പുകേടാണ് സീറ്റ് വർധന നടക്കാതെ പോയത് എന്ന് രക്ഷിതാക്കൾ പറയുന്നു.

Related Topics

Share this story