chem

മലയാളി നേഴ്‌സ് ഭര്‍ത്താവിനെ 110 കഷണങ്ങളാക്കി വെട്ടിനുറുക്കി ചാക്കിലാക്കി

സനാ: യെമനില്‍ മലയാളി നേഴ്‌സ് ഭര്‍ത്താവിനെ വെട്ടിനുറുക്കി ചാക്കിലാക്കി. യെമനി പൗരനായ ഭര്‍ത്താവിനെയാണ് യുവതി 110 കഷണങ്ങളാക്കി വെട്ടിനുറുക്കിയത്. പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷ പ്രിയയാണ് കൊലപാതകം നടത്തിയത്. കൊലപാതകത്തിന് ശേഷം നിമിഷ പ്രിയയെ താമസ സ്ഥലത്ത് നിന്നും കാണാതായി.ഭര്‍ത്താവിനെ വെട്ടിനുറുക്കി ചാക്കിലാക്കിയ ശേഷം താമസസ്ഥലത്തെ വാട്ടര്‍ ടാങ്കില്‍ ഒളിപ്പിക്കുകയായിരുന്നു. നാല് ദിവസത്തിന് ശേഷം ദുര്‍ഗന്ധം വമിച്ചപ്പോഴാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. മൃതദേഹം തിരിച്ചറിയാനാകാത്ത വിധം വികൃതമാണ്. നിമിഷ പ്രിയക്കായി യെമനി പോലീസ് അന്വേഷണം തുടങ്ങി.

You might also like

Comments are closed.