Times Kerala

നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യര്‍, ഗുര്‍മീതിന് പരോളിന് അവകാശമുണ്ടെന്ന് ഹരിയാന മന്ത്രി

 
നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യര്‍, ഗുര്‍മീതിന് പരോളിന് അവകാശമുണ്ടെന്ന് ഹരിയാന മന്ത്രി

ഹരിയാന: കൊലപാതക, ബലാല്‍സംഗ കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ആള്‍ദൈവം ഗുര്‍മീത് രാം റഹിം സിങ്ങിന് പരോള്‍ അനുവദിക്കാനൊരുങ്ങി ഹരിയാന സര്‍ക്കാര്‍.

പരോള്‍ സംബന്ധിച്ച് ‘ഇവിടെ കുറച്ച് നിയമ നടപടി ക്രമങ്ങളൊക്കെയുണ്ട്. നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണ്. നമുക്ക് ആരെയും ഇതില്‍ നിന്നും തടയാന്‍ കഴിയില്ല.അയാള്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. നമ്മളത് കമ്മീഷണര്‍ക്ക് ഫോര്‍വേഡും ചെയ്തു, റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലേ തുടര്‍ നടപടികള്‍ സാധ്യമാവൂ”,  മന്ത്രി പറഞ്ഞു.

ഗുര്‍മീതിന്റെ ജയിലിലെ പെരുമാറ്റം മതിപ്പുള്ളതാണെന്നും അതിനാല്‍ അദ്ദേഹത്തിന് പരോളിന് അവകാശമുണ്ടെന്നുമാണ് ഹരിയാനയിലെ ബി.ജെ.പി സര്‍ക്കാരിന്റെ അഭിപ്രായം. ശിക്ഷിക്കപ്പെട്ട എല്ലാ കുറ്റവാളികള്‍ക്കും അവകാശങ്ങളുണ്ടെന്നാണ് ഹരിയാന ജയില്‍ മന്ത്രി കെ.എല്‍ പന്‍വര്‍ അഭിപ്രായപ്പെട്ടു.

കൊലപാതക, ബലാല്‍സംഗ കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ആള്‍ദൈവം ഗുര്‍മീത് രാം റഹിം സിങ്ങിന് 20 വര്‍ഷത്തെ തടവുശിക്ഷയാണ് കോടതി വിധിച്ചത്. അതില്‍ ഒരു വര്‍ഷം മാത്രമാണ് ഇപ്പോള്‍ പൂര്‍ത്തിയായത്.  റോഹ്ത്തക്കിലെ സനരിയ ജയിലിലാണ് ഗുര്‍മീത് ഇപ്പോഴുള്ളത്.

Related Topics

Share this story