Times Kerala

വിംബിൾഡൺ; ജോക്കോവിച്ച് നാലാം റൗണ്ടിൽ, വനിതാ വിഭാഗത്തിൽ മുഗുരുസയെ അട്ടിമറിച്ച് ഒൻസ് ജബൗർ

 
വിംബിൾഡൺ; ജോക്കോവിച്ച് നാലാം റൗണ്ടിൽ, വനിതാ വിഭാഗത്തിൽ മുഗുരുസയെ അട്ടിമറിച്ച് ഒൻസ് ജബൗർ

വിംബിൾഡൺ ടെന്നീസിൽ നാലാം റൗണ്ടിൽ കടന്ന് ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ച്. അമേരിക്കയുടെ ഡെന്നിസ് കുട് ലയെയാണ് ജോക്കോവിച്ച് പരാജയപ്പെടുത്തിയത്. നേരിട്ടുള്ള മൂന്ന് സെറ്റുകൾക്കായിരുന്നു ജോക്കോവിച്ചിന്റെ മൂന്നാം റൗണ്ടിലെ ജയം. സ്കോർ: 6-4, 6-3, 7-6.

നാലാം റൗണ്ടിൽ ചിലി താരം ക്രിസ്റ്റിയൻ ഗാരിനാണ് ജോക്കോവിച്ചിന്റെ എതിരാളി. പുരുഷ വിഭാഗത്തിൽ ഇവരെ കൂടാതെ ബൗട്ടിസ്റ്റ് അഗട്ട്, ആന്ദ്രേ റുബ്‌ലേവ്, കരേണ്‍ ഖച്ചനോവ്, മാർട്ടൻ ഫിക്‌സോവിക്, സെബാസ്റ്റ്യൻ കോർഡ, ഡെനിസ് ഷെപോവാലോവ് എന്നിവരും നാലാം റൗണ്ടിൽ കടന്നു. വനിതാ വിഭാഗത്തിൽ മുൻ ചാമ്പ്യനായ സ്പാനിഷ് താരം ഗാർബിൻ മുഗുരുസയെ ടുണീഷ്യൻ താരം ഒൻസ് ജബൗർ അട്ടിമറിച്ചു. നേരിട്ടുള്ള മൂന്ന് സെറ്റുകൾക്ക് ഒൻസ് ജബൗർ മുഗുരുസയെ പരാജയപ്പെടുത്തിയാണ് നാലാം റൗണ്ടിൽ കടന്നത്.സ്കോർ; 5-7, 6-3, 6-2.

കരോളിന പ്ലിസ്‌കോവ, അറൈന സബലെങ്ക, ഇഗ സ്വിയറ്റക്, എലീന റിബാകിന എന്നിവരും നാലാം റൗണ്ടിൽ കടന്നു.

Related Topics

Share this story