Times Kerala

കൊടകരയിൽ സ്വകാര്യ ആശുപത്രി കെട്ടിടത്തിൽ നിന്നും യുവാവ് ചാടി മരിച്ചു

 
കൊടകരയിൽ സ്വകാര്യ ആശുപത്രി കെട്ടിടത്തിൽ നിന്നും യുവാവ് ചാടി മരിച്ചു

തൃശൂർ: കൊടകരയിൽ സ്വകാര്യ ആശുപത്രി കെട്ടിടത്തിൽ നിന്നും യുവാവ് ജീവനൊടുക്കി.കൊടകര വഴിയമ്പലം കാരക്കട വീട്ടിൽ മോഹനൻ്റെ മകൻ ശരത് ആണ് മരിച്ചത്. ചികിത്സയ്ക്കായി പിതാവിനും സഹോദരിമാർക്കും ഒപ്പം ആശുപത്രിയിൽ എത്തിയതായിരുന്നു ശരത്. ഗുരുതരമായി പരിക്കേറ്റ ശരത്തിനെ ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അടുത്തിടെ മദ്യപാനം നിർത്തിയ യുവാവ് കുറച്ച് ദിവസങ്ങളായി ഏറെ അസ്വസ്ഥനായിരുന്നെന്നാണ് റിപ്പോർട്ട്.

Related Topics

Share this story