Times Kerala

‘പൊഗോണോട്രോഫി’; പുതിയ വാക്ക് പരിചയപ്പെടുത്തി ശശി തരൂർ; മോദിയെ ട്രോളിയതെന്ന് സോഷ്യൽ മീഡിയ

 
‘പൊഗോണോട്രോഫി’; പുതിയ വാക്ക് പരിചയപ്പെടുത്തി ശശി തരൂർ; മോദിയെ ട്രോളിയതെന്ന് സോഷ്യൽ മീഡിയ

ഉച്ചരിക്കാൻ പോലും പ്രയാസമുള്ള പുതിയ വാക്കുകൾ പരിചയപ്പെടുത്തുന്ന ആളാണ് കോൺഗ്രസ് എംപി ശശി തരൂർ. എന്നാൽ കുറച്ചുകാലമായി പുതിയ വാക്കുകളൊന്നും അവതരിപ്പിച്ചിരുന്നില്ല തരൂർ. സോഷ്യൽ മീഡിയയിലെ നിരന്തര ആവശ്യം മാനിച്ച് പുതിയൊരു വാക്കുമായി എത്തിയിരിക്കുകയാണ് അദ്ദേഹമിപ്പോൾ. ‘പൊഗോണോട്രോഫി’ എന്നതാണ് പുതുതായി പരിചയപ്പെടുത്തുന്ന വാക്ക്. സാധാരണ തരൂർ പങ്കുവയ്ക്കുന്ന വാക്കുകളുടെ അർത്ഥം തിഉറഞ്ഞു കണ്ടുപിടിക്കേണ്ടി വരുമെങ്കിൽ ഇത്തവണ വാക്കിന്റെ അർത്ഥവും തരൂർ ട്വീറ്റിൽ തന്നെ ചേർത്തിട്ടുണ്ട്. ‘താടിയും മീശയും വളർത്തി പരിപാലിക്കുന്ന കല’- എന്നതാണ് പൊഗോണോട്രോഫിയുടെ അർത്ഥം.

‘തന്റെ സുഹൃത്ത്, സാമ്പത്തിക വിദഗ്ധനായ രതിൻ റോയ് പുതിയൊരു വാക്ക് പഠിപ്പിച്ചു, ‘പൊഗോണോട്രോഫി’ ‘താടിയോ മീശയോ വളർത്തൽ, അഥവാ കൃഷി’, പ്രധാനമന്ത്രിയുടെ പൊഗോണോട്രോഫി മഹാമാരിക്കാലത്തെ മുൻകരുതലാണ്’- എന്നുമാണ് വാക്ക് പങ്കുവച്ച് തരൂർ ട്വീറ്റിൽ കുറിച്ചിരിക്കുന്നത്.

Related Topics

Share this story