Times Kerala

കോഴിക്കോട് ജില്ലയില്‍ 1180 പേര്‍ക്ക് കൂടി കോവിഡ്

 
കോഴിക്കോട് ജില്ലയില്‍ 1180 പേര്‍ക്ക് കൂടി കോവിഡ്

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 1180 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 13 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1167 പേര്‍ക്കാണ് രോഗം ബാധിച്ചത്. 10808 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 554 പേര്‍ കൂടി രോഗമുക്തി നേടി. 11.07 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 12469 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 2258 പേർ ഉൾപ്പടെ 32056 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 678302 പേർ നിരീക്ഷണം പൂർത്തിയാക്കി.

Related Topics

Share this story