Times Kerala

ഡല്‍ഹിയില്‍ ബിജെപി നേതാവിന്റെ ഭാര്യയുടെ കാര്‍ ആക്രമിച്ച്‌ മോഷണം

 
ഡല്‍ഹിയില്‍ ബിജെപി നേതാവിന്റെ ഭാര്യയുടെ കാര്‍ ആക്രമിച്ച്‌ മോഷണം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ബി.ജെ.പി. നേതാവിന്റെ ഭാര്യയുടെ കാര്‍ ആക്രമിച്ച്‌ പട്ടാപ്പകല്‍ കവര്‍ച്ച. കഴിഞ്ഞ ദിവസം രാവിലെ ഡല്‍ഹി പ്രതിപക്ഷ നേതാവായ വിജേന്ദര്‍ ഗുപ്തയുടെ ഭാര്യ ശോഭയാണ് നഗരമധ്യത്തില്‍ കവര്‍ച്ചയ്ക്കിരയായത്.

പണ്ഡാരറോഡിലെ വീട്ടില്‍ നിന്നും കാറില്‍ സഞ്ചരിച്ച ശോഭയ്ക്കും സഹപ്രവര്‍ത്തകര്‍ക്കും നേരെ മാണ്ഡി ഹൗസിന് സമീപംവെച്ചാണ് ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ സംഘം ഇവരുടെ കാറിന് കുറുകെ ബൈക്ക് നിര്‍ത്തി വാഹനം തടഞ്ഞു. തുടര്‍ന്ന് കാറിന് നേരേ സ്‌ഫോടക വസ്തുക്കള്‍ എറിഞ്ഞു. ഇതിനിടെ ഡ്രൈവറും സഹപ്രവര്‍ത്തകനും പുറത്തിറങ്ങിയ സമയത്ത് ബൈക്കിലെത്തിയവര്‍ ശോഭയുടെ കൈയിലുണ്ടായിരുന്ന ബാഗുമായി കടന്നുകളഞ്ഞു. സംഭവത്തില്‍ ഡല്‍ഹി പോലീസില്‍ പരാതി നല്‍കിയതായി ശോഭ അറിയിച്ചു.

Related Topics

Share this story