Nature

പ്രവാസിയുടെ ആത്മഹത്യ; കണ്‍വെന്‍ഷന്‍ സെന്‍ററിന് അനുമതി വൈകിപ്പിക്കാന്‍ ശ്രമം നടന്നതായി കണ്ടെത്തല്‍

ആന്തൂര്‍: കണ്ണൂരിലെ ആന്തൂരില്‍ ആത്മത്യ ചെയ്ത പ്രവാസി വ്യവസായി സാജന്‍റെ പാര്‍ത്ഥ കണ്‍വെന്‍ഷന്‍ സെന്‍ററിന് അനുമതി വൈകിപ്പിക്കാന്‍ ശ്രമം നടത്തിയതായി കണ്ടെത്തി . ഉദ്യോഗസ്ഥതലത്തില്‍ ഇടപെടലുകള്‍ നടന്നതായിട്ടാണ് കണ്ടെത്തിയിരിക്കുന്നത് . എഞ്ചിനീയര്‍ പറഞ്ഞിട്ടും സെക്രട്ടറി അനാവശ്യ ഇടപെടലുകള്‍ നടത്തിയെന്നും രേഖകളില്‍ വ്യക്തമാക്കുന്നു.

കണ്‍വെന്‍ഷന്‍ സെന്‍ററിന് അനുമതി ലഭിക്കുന്നതിലുണ്ടായ തടസ്സങ്ങളും കാലതാമസവുമാണ് പ്രവാസി വ്യവസായിയുടെ ആത്മഹത്യക്ക് പിന്നിലുള്ള കാരണം . അതിനിടെ സാജന്‍റെ കണ്‍വെന്‍ഷന്‍ സെന്‍ററിന് അനുമതി നല്‍കാനുള്ള തീരുമാനം ഇന്നുണ്ടാകില്ല. ഫയല്‍ പരിശോധന പൂര്‍ത്തിയാക്കാത്തതുമൂലമാണിത് . സെക്രട്ടറിയുടെ അധികാര പരിധിയിലുള്ളതാണെങ്കില്‍ രണ്ട് ദിവസത്തിനകം തീരുമാനമുണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ . അതേസമയം സാജന്‍റെ ആത്മഹത്യയില്‍ പി കെ ശ്യാമളയ്ക്ക് എതിരെ പ്രാഥമിക തെളിവുകള്‍ ഇല്ലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം .

ഇന്നലെ അന്വേഷണസംഘം സാജന്‍റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ സാജന്‍റെ ഡയറി കണ്ടെടുത്തിരുന്നു. ഡയറിയില്‍ കണ്‍വെന്‍ഷന്‍ സെന്‍റര്‍ അനുമതിയിലുണ്ടായ തടസ്സങ്ങള്‍ പരാമര്‍ശിക്കുന്നുണ്ട്.

You might also like

Comments are closed.