Chem 2019 June

പ്രളയാനന്തര പുനഃനിര്‍മാണം ; കോണ്‍ഗ്രസ് വാഗ്ദാനം ചെയ്ത 1000 വീടുകള്‍ എവിടെയന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രളയാനന്തര പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി പ്രതിപക്ഷം വാഗ്ദാനം ചെയ്ത 1000 വീടുകള്‍ എവിടെയന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന്റെ പ്രളയാനന്തര പ്രവര്‍ത്തനങ്ങള്‍ പരാജയമാണെന്നും അത് ചര്‍ച്ച ചെയ്യണണമെന്നാണ് ആവശ്യപ്പെട്ട് വി.ഡി.സതീശന്‍ നിയസഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയിരുന്നു . ഇതിനു മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി . ചാനല്‍ ഇംപാക്ടിന് വേണ്ടിയാണ് പ്രതിപക്ഷം അടിയന്തരം പ്രമേയം കൊണ്ടുവന്നത്. പ്രളയാനന്തര പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടത്തില്‍ എല്ലാവരും ഒരുമിച്ച്‌ പ്രവര്‍ത്തിച്ചു. പിന്നീട് പ്രതിപക്ഷം പ്രതിഷേധ നിലപാട് സ്വീകരിച്ചെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.
നവകേരള നിര്‍മ്മാണം പരാജയമെന്ന് പറയുന്നവര്‍ പ്രത്യേക മനസ്ഥിതിയുള്ളവരാണ്. അവര്‍ ദിവാസ്വപ്‌നം കാണുകയാണ്. ഒരു പ്രവര്‍ത്തനവും നടത്താത്തവരാണ് ഇത്തരത്തിലുളള ദിവാസ്വപ്‌നം കണ്ടുക്കൊണ്ടിരിക്കുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു .

10 മാസം കഴിഞ്ഞിട്ടും പ്രളയ ദുരിത ബാധിതര്‍ക്ക് സഹായം ലഭിച്ചിട്ടില്ല. അവര്‍ക്ക് സഹായവും ആനുകൂല്യങ്ങളും നല്‍കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നാണ് പ്രതിപക്ഷത്തിന്റെ നോട്ടീസില്‍ പറയുന്നത്. ഈ ആരോപണങ്ങള്‍ക്കുള്ള മറുപടിയാണ് മുഖ്യമന്ത്രി പറഞ്ഞത്. വിഭവസമാഹരണം തടയാനുള്ള നീക്കവും പ്രതിപക്ഷം നടത്തിയെന്നും മുഖ്യമന്ത്രി ആരോപിച്ചു. ഇതിനിടെ വിഷയത്തില്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്ന നിലപാടില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

Loading...
You might also like

Leave A Reply

Your email address will not be published.