Times Kerala

നിലപാട് തിരുത്തണം ; പാര്‍ലമെന്റിന് മുന്നില്‍ യുഡിഎഫ് എം.പിമാരുടെ ധര്‍ണ

 
നിലപാട് തിരുത്തണം ; പാര്‍ലമെന്റിന് മുന്നില്‍ യുഡിഎഫ് എം.പിമാരുടെ ധര്‍ണ

ന്യൂഡല്‍ഹി: കാര്‍ഷിക വായ്പ മൊറട്ടോറിയവുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്കിന്റെ നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റിന് മുന്നില്‍ യു.ഡി.എഫ്. എം.പി.മാരുടെ പ്രതിഷേധ ധര്‍ണ. കാര്‍ഷിക വായ്പകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മൊറട്ടോറിയത്തിന് റിസര്‍വ് ബാങ്ക് അനുമതി നിഷേധിച്ചതിനെതിരെയാണ് കേരളത്തില്‍നിന്നുള്ള യു.ഡി.എഫ്. എം.പിമാര്‍ പ്രതിഷേധം സംഘടിപ്പിച്ചത്.

കേരളത്തിലെ യു.ഡി.എഫ്. എം.പി.മാര്‍ ചൊവ്വാഴ്ച രാവിലെ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണയില്‍ പങ്കെടുത്തു. എന്നാല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ധര്‍ണയില്‍ പങ്കെടുത്തില്ല.അതേസമയം, യു.ഡി.എഫ്. എം.പിമാരുടെ ധര്‍ണ ഏകപക്ഷീയമായെന്ന് സി.പി.എം. എം.പി. എ.എം. ആരിഫ് പ്രതികരിച്ചു.
പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമ്ബോള്‍ ചര്‍ച്ചകള്‍ നടത്തമായിരുന്നു . ഇനിയുള്ള സമരങ്ങളില്‍ അങ്ങനെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. യു.ഡി.എഫ്. എം.പി.മാരുടെ സമരത്തിന് പൂര്‍ണ പിന്തുണ നല്‍കുന്നു- എ.എം ആരിഫ് കൂട്ടിച്ചെര്‍ത്തു.

Related Topics

Share this story