Times Kerala

വിംബിൾഡൺ; വനിതാ വിഭാഗം ഡബിൾസിൽ സാനിയ- ബെഥാനി സഖ്യം രണ്ടാം റൗണ്ടിൽ

 
വിംബിൾഡൺ; വനിതാ വിഭാഗം ഡബിൾസിൽ സാനിയ- ബെഥാനി സഖ്യം രണ്ടാം റൗണ്ടിൽ

വിംബിൾഡൺ ടെന്നിസ് വനിതാ വിഭാഗം ഡബിൾസിൽ ഇന്ത്യയുടെ സാനിയ മിർസ അമേരിക്കയുടെ ബെഥാനി മറ്റെക് സാൻഡ്‌സ് സഖ്യം രണ്ടാം റൗണ്ടിൽ കടന്നു. ഒന്നാം റൗണ്ടിൽ അമേരിക്കയുടെ ഡിസൈറെ ക്രോസിക്ക് ചിലിയുടെ അലെക്സ ഗ്വാരാച്ചി സഖ്യത്തെയാണ് സാനിയ- ബെഥാനി സഖ്യം പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു സാനിയ- ബെഥാനി സഖ്യത്തിന്റെ ജയം. സ്കോർ: 7-5, 6-3. രണ്ടാം റൗണ്ടിൽ സാനിയ സഖ്യം നേരിടേണ്ടത് അനസ്താഷ്യ പാവ്ലുചുങ്കോവ-എലേന റൈബാക്കിനയും വെറോണിക്ക കുഡെർമെറ്റോവ-എലീന വെസ്നീന മത്സരത്തിലെ വിജയികളെയാണ്.

Related Topics

Share this story