Times Kerala

വിംബിൾഡൺ; ഫെഡറർ, മെദ്വദേവ്, സ്വരേവ് മൂന്നാം റൗണ്ടിൽ

 
വിംബിൾഡൺ; ഫെഡറർ, മെദ്വദേവ്, സ്വരേവ് മൂന്നാം റൗണ്ടിൽ

വിംബിൾഡൻ ടെന്നീസ് ടൂർണമെന്റിൽ മൂന്നാം റൗണ്ടിൽ കടന്ന് റോജർ ഫെഡറർ, ഡാനിയേൽ മെദ്വദേവ്, അലക്സാണ്ടർ സ്വരേവ്. രണ്ടാം റൗണ്ടിൽ ഫ്രഞ്ച് താരം റിച്ചാർഡ് ഗാസ്ക്യുറ്റിനെയാണ് സ്വിസ് ഇതിഹാസം ഫെഡറർ പരാജയപ്പെടുത്തിയത്. നേരിട്ടുള്ള മൂന്ന് സെറ്റുകൾക്കായിരുന്നു ഫെഡററുടെ ജയം. സ്കോർ: 7-6, 6-1, 6-4.

റഷ്യൻ താരം മെദ്വദേവ് സ്പെയിനിന്റെ കാർലോസ് അൽക്കാരസ് ഗർഫിയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് മൂന്നാം റൗണ്ടിൽ കടന്നത്. സ്കോർ: 4-6, 1-6, 2-6.

അമേരിക്കയുടെ ടെന്നിസ് സാൻഡ്ഗ്രെനെ പരാജയപ്പെടുത്തിയാണ് ജർമൻ താരം സ്വരേവ് മൂന്നാം റൗണ്ടിൽ കടന്നത്. നേരിട്ടുള്ള സെറ്റുകൾക്കാണ് സ്വരേവിന്റേയും ജയം. സ്കോർ: 5-7, 2-6, 3-6.

ഇവരെ കൂടാതെ മറ്റേയോ ബെറെറ്റിനി, ക്രിസ്റ്റിൻ ഗാരിൻ തുടങ്ങിയ താരങ്ങളും മൂന്നാം റൗണ്ടിൽ കടന്നിട്ടുണ്ട്. എന്നാൽ ജപ്പാൻ താരം യോഷിഹിതോ നിഷിക്കോവ രണ്ടാം റൗണ്ടിൽ പുറത്തായി.

Related Topics

Share this story