Times Kerala

ഹാൻടെക്‌സ് കൈത്തറി വസ്ത്രങ്ങൾക്ക് ആദായ വിൽപ്പന

 
ഹാൻടെക്‌സ് കൈത്തറി വസ്ത്രങ്ങൾക്ക് ആദായ വിൽപ്പന

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയെത്തുടർന്ന് കൈത്തറി തുണിത്തരങ്ങൾക്ക് ഡിസ്‌കൗണ്ട് അനുവദിച്ച് സംസ്ഥാനത്തെ പ്രമുഖ പൊതുമേഖലാ സ്ഥാപനമായ ഹാൻടെക്‌സ്. ജൂലൈ 24വരെ ഹാൻടെക്‌സ് 30 ശതമാനം മുതൽ 60 ശതമാനം വരെ വിലക്കിഴിവിൽ വിൽപന നടത്തും. കഴിഞ്ഞ വർഷങ്ങളിൽ വസ്ത്ര വിപണിയിൽ ഹാൻടെക്‌സിനുണ്ടായ കടുത്ത പ്രതിസന്ധി ഇതിലൂടെ മറികടക്കാനാകുമെന്നാണ് പ്രതീക്ഷ. വിവിധ മേഖലകളിൽ ഉത്പാദിപ്പിച്ച ഉന്നത ഗുണനിലവാരമുള്ള പരമ്പരാഗത കൈത്തറി വസ്ത്രങ്ങൾ മുതൽ ആധുനിക ഫാഷൻ സങ്കൽപ്പത്തിനിണങ്ങിയ തുണിത്തരങ്ങൾ വരെ എല്ലാ ഷോറൂമുകളിലും ലഭ്യമാണ്. ഡിസ്‌കൗണ്ട് വിൽപ്പനയിലൂടെ 15 കോടിയുടെ വിറ്റുവരവാണ് ഹാൻടെക്‌സ് പ്രതീക്ഷിക്കുന്നത്. ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള പർച്ചേസുകൾക്ക്, പ്രഖ്യാപിച്ച ഡിസ്‌കൗണ്ടുകൾക്ക് പുറമേ, 10 ശതമാനം അധിക ഡിസ്‌കൗണ്ടും ഹാൻടെക്‌സ് നൽകും. കൈത്തറി വസ്ത്രങ്ങൾക്ക് പുറമേ ഗാർമെന്റ് ഉത്പ്പന്നങ്ങൾക്കും ആനുകൂല്യം ലഭ്യമാണ്. സർക്കാർ, അർദ്ധസർക്കാർ ജീവനക്കാർക്കായി നടപ്പിലാക്കിയ ഇ-ക്രെഡിറ്റ് കാർഡ് പദ്ധതിയിലൂടെയും ഈ ഡിസ്‌കൗണ്ട് കാലയളവിൽ മികച്ച വിൽപ്പന ഹാൻടെക്‌സ് പ്രതീക്ഷിക്കുന്നു.

Related Topics

Share this story