Times Kerala

പൈനാപ്പിള്‍ കഴിക്കുന്നത് ശീലമാക്കൂ.!! അറിയാം ഗുണങ്ങൾ

 
പൈനാപ്പിള്‍ കഴിക്കുന്നത് ശീലമാക്കൂ.!! അറിയാം ഗുണങ്ങൾ

പൈനാപ്പിളിന്റെ മണവും രുചിയും ഇഷ്ടപെടാത്താവര്‍ ആരും തന്നെയില്ല. പൈനാപ്പിള്‍ കഴിക്കുന്നതിലൂടെ നിരവധി ആരോഗ്യഗുണങ്ങളാണ് നമുക്ക് ലഭിക്കുന്നത്. പൈനാപ്പിളില്‍ മധുരം അടങ്ങിയിട്ടുണ്ടെങ്കിലും ഇത് നമ്മുടെ ശരീരത്തിലെ കൊഴുപ്പിനെ കത്തിച്ചുകളയുന്നതില്‍ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ വണ്ണം കുറയ്ക്കാനും ഭാരം കുറയ്ക്കാനുമെല്ലാം ആഗ്രഹിക്കുന്നവര്‍ ദിവസവും പൈനാപ്പിള്‍ കഴിക്കുന്നത് വളരെ ഉത്തമമാണ്. ഹൈപ്പര്‍ ടെന്‍ഷനും രക്തസമ്മര്‍ദ്ദവുമെല്ലാം നിയന്ത്രിക്കാന്‍ വളരെയേറെ സഹായിക്കുന്ന ഒന്നാണ് പൈനാപ്പിള്‍. കുറഞ്ഞ അളവിലുള്ള സോഡിയവും കൂടിയ അളവിലുള്ള പൊട്ടാസ്യവുമാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്. ഇത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ വളരെയേറെ സഹായകരമാണ്.

കഠിനമായ വേദനകള്‍ക്ക് ആശ്വാസമേകുന്ന പല ഘടകങ്ങള്‍ളും പൈനാപ്പിളിലുണ്ട്. ഇതിലുളള ബ്രോമെലെയ്ന്‍ എന്ന എന്‍സൈം വേദന ശമിപ്പിക്കുന്നതിന് സഹായിക്കുന്നു. അതുപോലെ ശരീരത്തിലെ രക്തം കട്ട പിടിക്കുന്നത് തടയുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ആസ്പിരിന്‍ ഗുളികയുടെ ഫലമാണ് ഇതിലൂടെ ലഭിക്കുക. ഫോളിക് ആസിഡ് പൈനാപ്പിളില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. സ്ത്രീകള്‍ ഇത് കഴിക്കുന്നതിലൂടെ ഗര്‍ഭധാരണം എളുപ്പമാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതിനാല്‍ വന്ധ്യതാ പ്രശ്‌നമുള്ള സ്ത്രീകള്‍ക്ക് ഒരു ഉത്തമ ഭക്ഷണമാണ് പൈനാപ്പിള്‍ എന്നു പറയാം. കൂടാതെ ചര്‍മ്മ സംരക്ഷണത്തിനും ഇത് നല്ലതാണ്.

Related Topics

Share this story