Times Kerala

നഗ്നത മറയ്ക്കാൻ നീളൻ തലമുടി; വൈറലായി യുവതിയുടെ വിഡിയോ

 
നഗ്നത മറയ്ക്കാൻ നീളൻ തലമുടി; വൈറലായി യുവതിയുടെ വിഡിയോ

നീണ്ട മുടി കൊണ്ട് കിടിലന്‍ ഫാഷന്‍ പരീക്ഷണം നടത്തിയ പെണ്‍കുട്ടിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വസ്ത്രങ്ങള്‍ക്ക് പകരം മുടി കൊണ്ടാണ് ഈ പെണ്‍കുട്ടി തന്റെ നഗ്നത മറച്ചിരിയ്ക്കുന്നത്.തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലാണ് പെണ്‍കുട്ടി വീഡിയോ പങ്കുവെച്ചത്. നല്ല നീളമുള്ള ചെമ്പന്‍ നിറത്തിലുള്ള മുടിയാണ് പെണ്‍കുട്ടിയ്ക്കുള്ളത്. മുന്നിലേക്ക് ഇട്ടിരിയ്ക്കുന്ന മുടിയ്ക്ക് കാല്‍മുട്ട് വരെ നീളമുണ്ട്. കുറച്ചു കൂടി ഭംഗിയാക്കാന്‍ മുടിയുടെ മുകളില്‍ കൂടി അരയില്‍ ഒരു കറുത്ത ബെല്‍റ്റും പെണ്‍കുട്ടി ധരിച്ചിട്ടുണ്ട്.

Related Topics

Share this story