Times Kerala

ജമ്മുവിലെ വ്യോമസേനാ താവളത്തില്‍ ഡ്രോണ്‍ പ്രതിരോധ സംവിധാനം

 
ജമ്മുവിലെ വ്യോമസേനാ താവളത്തില്‍ ഡ്രോണ്‍ പ്രതിരോധ സംവിധാനം

ശ്രീനഗർ: ഡ്രോണ്‍ വഴിയുള്ള ആക്രമണങ്ങളെ ചെറുക്കാന്‍ ജമ്മുവിലെ വ്യോമസേനാ താവളത്തില്‍ ഡ്രോണ്‍ പ്രതിരോധ സംവിധാനം സ്ഥാപിച്ചു. വ്യോമസേനാ താവളത്തിന്റെ സാങ്കേതിക മേഖലയില്‍ ഡ്രോണ്‍ ഉപയോഗിച്ച് ബോംബാക്രമണം നടത്തിയതിനെ തുടര്‍ന്നാണ് നടപടി. ജൂണ്‍ 27 നാണ് ഡ്രോണ്‍ ഉപയോഗിച്ച് വ്യോമസേനാ വിമാനത്താവളത്തില്‍ സ്‌ഫോടനം നടത്തിയത്. തുടര്‍ന്നുള്ള ദിവസങ്ങളിലും ഈ മേഖലയില്‍ ഒന്നിലധികം ഡ്രോണുകള്‍ കണ്ടെത്തിയിരുന്നു.

Related Topics

Share this story