Times Kerala

റോഡ് മുറിച്ചു കടക്കവേ ടിപ്പര്‍ ലോറിയിടിച്ച്‌ വില്ലേജ് ഓഫിസിലെ ജീവനക്കാരി മരിച്ചു

 
റോഡ് മുറിച്ചു കടക്കവേ ടിപ്പര്‍ ലോറിയിടിച്ച്‌ വില്ലേജ് ഓഫിസിലെ ജീവനക്കാരി മരിച്ചു

മരട്: ദേശീയപാത മുറിച്ചു കടക്കുന്നതിനിടെ ടിപ്പര്‍ ലോറിയിടിച്ച്‌ വില്ലേജ് ഓഫിസിലെ ജീവനക്കാരിക്ക് ദാരുണാന്ത്യം. മരട് വില്ലേജ് ഓഫിസിലെ പാര്‍ട്ട് ടൈം സ്വീപ്പര്‍ ജീവനക്കാരിയായ ടി.പി. രമ (63) ആണ് മരിച്ചത്. നെട്ടൂര്‍ ഐ.എന്‍.ടി.യു.സി. ജംങ്ഷനു സമീപത്തായിരുന്നു അപകടം നടന്നത്. സ്‌കൂട്ടറില്‍ വില്ലേജ് ഓഫിസിലേക്ക് പോകുന്നതിനായി റോഡ് മുറിച്ചു കടക്കവെ ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related Topics

Share this story