Times Kerala

അല്‍പേഷ് താക്കൂറിനെതിരെ പരാതി ; കോണ്‍ഗ്രസ് ഹൈക്കോടതിയില്‍

 
അല്‍പേഷ് താക്കൂറിനെതിരെ പരാതി ; കോണ്‍ഗ്രസ് ഹൈക്കോടതിയില്‍

അഹമ്മദാബാദ്: ഒബിസി നേതാവ് അല്‍പേഷ് താക്കൂറിനെതിരെ കോണ്‍ഗ്രസ് ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചു. കൂറുമാറ്റ നിരോധന നിയമപ്രകാരം അല്‍പേഷ് താക്കൂറിന്റെ ഗുജറാത്ത് നിയമസഭാംഗത്വം അസാധുവാക്കണമെന്നതാണ് നിര്‍ദ്ദേശം.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായാണ് അല്‍പേഷ് താക്കൂര്‍ മത്സരിച്ച്‌ വിജയിച്ചതെന്ന് പരാതിയില്‍ പറയുന്നു. അതെ സമയം മറ്റെല്ലാ സ്ഥാനങ്ങളും രാജിവച്ച അദ്ദേഹം നിയമസഭാംഗത്വം രാജി വച്ചില്ല. പാര്‍ട്ടി നേതൃത്വം അല്‍പേഷ് താക്കൂറിന്റെ അംഗത്വം റദ്ദാക്കണമെന്ന് സ്പീക്കറോട് ആവശ്യപ്പെട്ടെങ്കിലും നിരാശയായിരുന്നു ഫലം . രണ്ട് മാസത്തോളം നടപടിക്കായി കാത്തിരുന്ന ശേഷമാണ് ഗുജറാത്ത് പിസിസി ഹൈക്കോടതിയെ സമീപിച്ചിപിരിക്കുന്നത്. അല്‍പേഷ് താക്കൂറിനും സ്പീക്കര്‍ രാജേന്ദ്ര ത്രിവേദിക്കും നോട്ടീസ് അയച്ചെന്ന് കോണ്‍ഗ്രസ് ചീഫ് വിപ്പും ഹൈക്കോടതിയിലെ പരാതിക്കാരനുമായ അശ്വിന്‍ കോട്‌വാള്‍ വ്യക്തമാക്കി .

ലോക്സഭാ തെരഞ്ഞെടുപ്പില്‍ പഠാന്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ മത്സരിക്കാന്‍ അല്‍പേഷ് താക്കൂര്‍ ആഗ്രഹിച്ചിരുന്നു. മുന്‍ എംപി ജഗദീഷ് താക്കൂറിനാണ് കോണ്‍ഗ്രസ് സീറ്റ് നല്‍കിയത്. അതെ സമയം സബര്‍കാന്ത് സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച്‌ എംഎല്‍എമാരോട് പാര്‍ട്ടി അംഗത്വം രാജിവയ്ക്കാന്‍ താക്കൂര്‍ സേന ആവശ്യപ്പെട്ടെന്നാണ് അല്‍പേഷ് താക്കൂര്‍ മറുപടി നല്‍കിയത് .ഈ തീരുമാനം വളരെ വേദനിപ്പിക്കുന്നതാണെന്നും എന്നാല്‍ തനിക്ക് എല്ലാത്തിനേക്കാളും വലുത് താക്കൂര്‍ സേനയാണെന്നും രാജി തീരുമാനം വിശദീകരിച്ച്‌ അല്‍പേഷ് താക്കൂര്‍ വെളിപ്പെടുത്തിയിരുന്നു.

Related Topics

Share this story