Times Kerala

സാരികള്‍ കൊണ്ട്​ ഊഞ്ഞാലുണ്ടാക്കി കളിക്കുന്നതിനിടെ കഴുത്തില്‍ കുരുങ്ങി സഹോദരങ്ങള്‍ മരിച്ചു

 
സാരികള്‍ കൊണ്ട്​ ഊഞ്ഞാലുണ്ടാക്കി കളിക്കുന്നതിനിടെ കഴുത്തില്‍ കുരുങ്ങി സഹോദരങ്ങള്‍ മരിച്ചു

സോമവാര്‍പേട്ട: കളിക്കുന്നതിനിടെ ഊഞ്ഞാല്‍ കഴുത്തില്‍ കുരുങ്ങി സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. സോമവാര്‍പേട്ട ഗണഗൂര്‍ ഉഞ്ചിഗനഹള്ളിയിലാണ് സംഭവം നടന്നത്. ഉഞ്ചിഗനഹള്ളിയിലെ കൂലിത്തൊഴിലാളികളായ ഗിരീശ് ​- ജയന്തി ദമ്ബതികളുടെ മക്കള്‍ മനീക്ഷ (15), പൂര്‍ണേശ്​ (13) എന്നിവരാണ് ഊഞ്ഞാല്‍ കഴുത്തില്‍ കുരുങ്ങി മരിച്ചത്​. കൂലിത്തൊഴിലാളികളായ മാതാപിതാക്കള്‍ മക്കളെ ബന്ധുവീട്ടില്‍ ഏല്‍പിച്ചിട്ടാണ് അകലെയുള്ള ഇഞ്ചിക്കൃഷിയിടത്തിലേക്ക്​ ജോലിക്ക് പോകുന്നത്. എന്നാൽ ബന്ധുഗൃഹത്തിലുള്ളവരും തോട്ടത്തില്‍ പോയ സമയത്ത്​ രണ്ട്​ സാരികള്‍ കൊണ്ട്​ ഊഞ്ഞാലുണ്ടാക്കി കളിക്കുന്നതിനിടെയാണ്​ കുട്ടികളുടെ കഴുത്തില്‍ കുരുങ്ങിയത്​. ബന്ധുക്കൾ തിരിച്ച് വീട്ടില്‍ വന്നപ്പോഴാണ്​ കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Related Topics

Share this story