Chem 2019 June

ഫ്ലിപ്പ്കാര്‍ട്ടിന്‍റെ ഓഹരി വാങ്ങന്‍ ഇന്ത്യക്കാര്‍ക്ക് ഇനിയും കാത്തിരിക്കേണ്ടിവരും

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനമായ ഫ്ലിപ്പ്കാര്‍ട്ട് പ്രാഥമിക ഓഹരി വില്‍പ്പനക്കിറക്കാന്‍ ഒരുങ്ങുന്നു (ഐപിഒ). 2022 ല്‍ ഐപിഒ ഉണ്ടാകുമെന്നാണ് ഗ്രൂപ്പ് സിഇഒ കല്യാണ്‍ കൃഷ്ണമൂര്‍ത്തി അറിയിച്ചിരിക്കുന്നത് . പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ ഓഹരികള്‍ വിപണിയില്‍ ലിസ്റ്റ് ചെയ്യാനുള്ള ഒരുക്കത്തിലാണ് ഫ്ലിപ്പ്കാര്‍ട്ട്.

അമേരിക്കന്‍ വിപണിയില്‍ ഐപിഒ നടത്താനാണ് ഫ്ലിപ്പ്കാര്‍ട്ടിന്റെ തീരുമാനം . ഐപിഒ നടത്തുന്നതിന്‍റെ മുന്നോടിയായി പ്രവര്‍ത്തനങ്ങളെല്ലാം നിയമവിധേയമാക്കാനും അടുത്ത രണ്ട് വര്‍ഷങ്ങളിലെ ലാഭക്ഷമത വന്‍തോതില്‍ ഉയര്‍ത്തണമെന്നും ഗ്രൂപ്പ് സിഇഒ വകുപ്പ് മേധാവികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഭാവിയില്‍ ഇന്ത്യയിലും ലിസ്റ്റ് ചെയ്യാന്‍ കമ്ബനിക്ക് ആലോചനയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി . ഫ്ലിപ്പ്കാര്‍ട്ടിന്‍റെ 77 ശതമാനം ഓഹരികളും നിലവില്‍ അമേരിക്കന്‍ റീട്ടെയില്‍ ഭീമന്‍ വാള്‍മാര്‍ട്ടിന്‍റെ പക്കലാണ് .

Loading...
You might also like

Leave A Reply

Your email address will not be published.