Times Kerala

രാജസ്ഥാനില്‍ സ്ത്രീധനത്തിന്റെ പേരില്‍ കൊടുംക്രൂരത; അജ്ഞാതരായ ആളുകളെ വിളിച്ചുവരുത്തി 23 കാരിയെ കൂട്ടബലാത്സംഗം ചെയ്യാന്‍ ഒത്താശ നിന്ന് ഭര്‍ത്താവ്‌

 
രാജസ്ഥാനില്‍ സ്ത്രീധനത്തിന്റെ പേരില്‍ കൊടുംക്രൂരത; അജ്ഞാതരായ ആളുകളെ വിളിച്ചുവരുത്തി 23 കാരിയെ കൂട്ടബലാത്സംഗം ചെയ്യാന്‍ ഒത്താശ നിന്ന് ഭര്‍ത്താവ്‌

ജയ്പൂര്‍: സ്ത്രീധനം നല്‍കാത്തതിന്റെ പേരില്‍ കൊടുംക്രൂരത. അജ്ഞാതരെ  വീട്ടീല്‍ വിളിച്ചുവരുത്തി 23 കാരിയെ കൂട്ടബലാത്സംഗം ചെയ്യാന്‍ ഭര്‍ത്താവ് ഒത്താശ നിന്നതായി യുവതിയുടെ പരാതി. രാജസ്ഥാനിലെ ആള്‍വാറില്‍ ബേസരി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. സ്ത്രീധനം നല്‍കാത്തതിന്റെ പേരില്‍ അജ്ഞാതരായ ആളുകളെ വിളിച്ചുവരുത്തി ഭര്‍ത്താവിന്റെ സാന്നിധ്യത്തിലായിരുന്നു പീഡനം. സ്വകാര്യഭാഗത്ത് മുളക് തേച്ചും മര്‍ദ്ദിച്ചുമായിരുന്നു പീഡനമെന്നും പരാതിയില്‍ പറയുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ യുവതിയുടെ മാതാപിതാക്കളാണ് യുവതിയെ രക്ഷിച്ചത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Topics

Share this story