Times Kerala

സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ ഭീഷണിയെ തുടര്‍ന്ന് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

 
സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ ഭീഷണിയെ തുടര്‍ന്ന് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

ഇടുക്കി: കടമെടുത്ത പണത്തിന്റെ തിരിച്ചടവ് ആവശ്യപ്പെട്ട് സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ നിരന്തര ഭീഷണിയെ തുടര്‍ന്ന് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. ഇടുക്കി പാമ്ബാടുംപാറ നെല്ലിപ്പാറയില്‍ സന്തോഷ് (45) ആണ് മരിച്ചത്. കടക്കെണി മൂലമാണ് സന്തോഷ് ആത്മഹത്യചെയ്തതെന്ന് കുടുംബം പറഞ്ഞു. സന്തോഷ് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ നിന്നും കടമെടുത്ത പണത്തിന്റെ തിരിച്ചടവ് ആവശ്യപ്പെട്ട് സ്ഥാപനങ്ങളിൽ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ഭാര്യ ഗീത പറഞ്ഞു. ലോക്ക്ഡൗണ്‍ പ്രതിസന്ധിയെ തുടര്‍ന്നാണ് വായ്പ തിരിച്ചടവ് മുടങ്ങിയതെന്നും ഗീത പറഞ്ഞു.

Related Topics

Share this story