Times Kerala

ഡല്‍ഹി ഉദ്യോഗ് നഗറിലെ ഷൂ നിര്‍മാണ ഫാക്ടറിയില്‍ നിന്നും മനുഷ്യാവശിഷ്ടങ്ങള്‍ കണ്ടെത്തി; അന്വേഷണം ഊർജിതമാക്കി പൊലീസ്

 
ഡല്‍ഹി ഉദ്യോഗ് നഗറിലെ ഷൂ നിര്‍മാണ ഫാക്ടറിയില്‍ നിന്നും മനുഷ്യാവശിഷ്ടങ്ങള്‍ കണ്ടെത്തി; അന്വേഷണം ഊർജിതമാക്കി പൊലീസ്

ന്യൂഡല്‍ഹി: തീപിടിത്തമുണ്ടായ ഷൂ നിര്‍മാണ ഫാക്ടറിയില്‍ നിന്നും മനുഷ്യാവശിഷ്ടങ്ങള്‍ കണ്ടെത്തി. ജൂണ്‍ 21നാണ് ഡല്‍ഹി ഉദ്യോഗ് നഗറിലെ ഷൂ നിര്‍മാണ ഫാക്ടറിയില്‍ തീപിടുത്തമുണ്ടായത്. അപകടത്തിൽ 6 തൊഴിലാളികളെ കാണാതായിരുന്നു. ഫാക്ടറിയുടെ രണ്ടാം നിലയില്‍ നിന്നാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. സംഭവത്തെത്തുടർന്ന് കാണാതായ സോനു, ഷംഷാദ് എന്നിവരുടെ ഫോണുകളും സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയതായി ഡിസിപി പര്‍വീന്ദര്‍ സിംഗ് പറഞ്ഞു. സംഭവത്തിൽ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണെന്നും, ഫാക്ടറി ഉടമയ്ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായും പൊലീസ് അറിയിച്ചു

Related Topics

Share this story