Times Kerala

കോപ്പ അമേരിക്ക പോരാട്ടങ്ങൾക്കുള്ള ക്വാർട്ടർ ലൈനപ്പ് ഇങ്ങനെ

 
കോപ്പ അമേരിക്ക പോരാട്ടങ്ങൾക്കുള്ള ക്വാർട്ടർ  ലൈനപ്പ് ഇങ്ങനെ

ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന കോപ്പ അമേരിക്ക ഫുട്ബോൾ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് ശേഷമുള്ള ക്വാർട്ടർ പോരാട്ടങ്ങൾ ശനിയാഴ്ച ആരംഭിക്കും. രണ്ടു ക്വാർട്ടർ മത്സരങ്ങളാണ് ശനിയാഴ്ച നടക്കുക. ആദ്യം നടക്കുന്ന മത്സരത്തിൽ പെറു പരാഗ്വായിയെ നേരിടും. പുലർച്ചെ 2.30 നാണ് മത്സരം. അന്ന് തന്നെ രാവിലെ 5.30നു നടക്കുന്ന മത്സരത്തിൽ ബ്രസീൽ ചിലിയെ നേരിടും. ഗ്രൂപ്പ് ബി യിലെ ഒന്നാം സ്ഥാനക്കാരായാണ് ബ്രസീൽ ക്വാർട്ടറിൽ പ്രവേശിച്ചത്.

ഞായറാഴ്ച നടക്കുന്ന മത്സരങ്ങളിൽ ഉറുഗ്വായ് കൊളംബിയയെയും അർജന്റീന ഇക്വഡോറിനെയും നേരിടും. പുലർച്ചെ 3.30 നാണു ഉറുഗ്വായ്- കൊളംബിയ മത്സരം. അർജന്റീന- ഇക്വഡോർ പോരാട്ടം രാവിലെ 6.30നും നടക്കും. ഗ്രൂപ്പ് എ യിലെ ചാമ്പ്യന്മാരായാണ് അർജന്റീന ക്വാർട്ടറിൽ കടന്നത്.

Related Topics

Share this story