Times Kerala

യുഎസ് – ഇറാന്‍ സംഘര്‍ഷം : വിമാനക്കമ്ബനികളുടെ സ്ഥിര പാതകളില്‍ മാറ്റം

 
യുഎസ് – ഇറാന്‍ സംഘര്‍ഷം : വിമാനക്കമ്ബനികളുടെ സ്ഥിര പാതകളില്‍ മാറ്റം

മുംബൈ: അതിര്‍ത്തി ലംഘിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് അമേരിക്കന്‍ നിരീക്ഷണ ഡ്രോണ്‍ ഇറാന്‍ വെടിവെച്ചിട്ടതിന് പിന്നാലെ ലോകമെമ്ബാടുമുള്ള പ്രധാന വിമാനക്കമ്ബനികളുടെ റൂട്ടുകളില്‍ മാറ്റം. സംഘര്‍ഷ സാധ്യത മുന്‍ നിര്‍ത്തി ഇറാനിയന്‍ വ്യോമാതിര്‍ത്തിയും ഹോര്‍മുസ് കടലിടുക്കിന് ചുറ്റുമുള്ള പ്രദേശങ്ങളും ഒഴിവാക്കിയാണ് കൂടുതല്‍ വിമാനങ്ങളും ഇപ്പോള്‍ യാത്ര ചെയ്യുന്നത്.

.പേര്‍ഷ്യന്‍ – ഒമാന്‍ ഉള്‍ക്കടലിന് ഇടയിലുള്ള ഹോര്‍മുസ് കടലിടുക്ക് ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ ഉള്‍പ്പെടെ ലോകത്തെ പ്രമുഖ വിമാനങ്ങളുടെ സ്ഥിരം പാതയാണ്. അമേരിക്കയുമായി സംഘര്‍ഷം നിലനില്‍ക്കുന്ന ഈ സമയത്ത് ശത്രുരാജ്യത്തിന്‍െറ വിമാനമെന്ന് കരുതി ഇറാന്‍ ആക്രമിക്കുമോയെന്ന ഭയം കാരണമാണ് വിമാനകമ്ബനികള്‍ പുതിയ റൂട്ടുകള്‍ തേടിയത് .
ഇറാനിയന്‍ വ്യോമാതിര്‍ത്തി കൂടി അടച്ചതോടെ ഇന്ത്യയില്‍ നിന്ന് പടിഞ്ഞാറോട്ടുള്ള വിമാനങ്ങള്‍ കൂടുതല്‍ ചെലവേറിയതും സമയമേറിയതുമായി. ബാലാക്കോട്ട് വ്യോമാക്രമണത്തിന് പിന്നാലെ ഫെബ്രുവരി 26 മുതല്‍ ഇന്ത്യന്‍ വിമാനങ്ങള്‍ തങ്ങളുടെ വ്യോമമേഖലയില്‍ പ്രവേശിക്കുന്നത് പാകിസ്താന്‍ നിരോധിച്ചിരുന്നു.

യു എസ് ഡ്രോണ്‍ ഇറാന്‍ വെടിവെച്ചിട്ടതിന് പിന്നാലെ ഇറാനിയന്‍ വ്യോമാതിര്‍ത്തിയിലൂടെയുള്ള യു.എസ് എയര്‍ലൈനുകളുടെ യാത്ര നിരോധിച്ച്‌ യു.എസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ (എഫ്.എ.എ) അടിയന്തര ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇറാന്‍െറ വ്യോമപാത മാറി യൂറോപ്പിലേക്കുള്ള യാത്ര വളരെ ബുദ്ധിമുട്ടാണ്. പ്രത്യേകിച്ചും ഇന്ത്യയില്‍ നിന്ന് യാത്ര ചെയ്യുന്നവര്‍ക്ക്. യു.എസ്, കാനഡ മുതലായ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കും ബുദ്ധിമുട്ടുളളതാണ് പുതിയ തീരുമാനം. ഇറാനിയന്‍ വ്യോമപാതയിലൂടെ പറക്കേണ്ടിവരുമെന്നതിനാല്‍ ന്യൂജേഴ്‌സി-മുംബൈ വിമാന സര്‍വീസുകള്‍ യുണൈറ്റഡ് എയര്‍ലൈന്‍സ് നിര്‍ത്തിവച്ചിരുന്നു.

Related Topics

Share this story