Times Kerala

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലുള്ള സമ്പൂർണ്ണ മന്ത്രിസഭ യോഗം ചേരുന്നു

 
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലുള്ള സമ്പൂർണ്ണ മന്ത്രിസഭ യോഗം ചേരുന്നു

ന്യൂഡൽഹി: മന്ത്രിസഭാ പുനഃസംഘടനയ്ക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലുള്ള സമ്പൂർണ്ണ മന്ത്രിസഭ യോഗം ചേരുന്നു. സഹമന്ത്രിമാർ അടക്കം 60 മന്ത്രിമാർ പങ്കെടുക്കുന്ന കൗൺസിൽ ഓഫ് മിനിസ്റ്റേഴ്‌സ് ആണ് ചേരുന്നത്.

രണ്ടാം മോദി സർക്കാരിന്റെ ഇതുവരെയുള്ള പ്രവർത്തനങ്ങളും വിലയിരുത്തലുകളും ഇന്ന് യോഗത്തിൽ വിലയിരുത്തും. ഇതിന് ശേഷമായിരിക്കും മന്ത്രിസഭ പുനഃ സംഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയുക. നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനുള്ള സംസ്ഥാനങ്ങളിലേക്ക് പ്രധാനപ്പെട്ട ചുമതലകളിലേക്കുള്ള മന്ത്രിമാരെ നിയോഗിക്കും.

Related Topics

Share this story